Latest Videos

കണ്ണുനിറഞ്ഞ് പോയ നിമിഷം; കുട്ടിക്കാലത്ത് അച്ഛനെഴുതിയ കത്ത് പങ്കുവച്ച് നമിത

By Web TeamFirst Published Nov 27, 2022, 1:41 PM IST
Highlights

ഈശോ എന്ന ചിത്രമാണ് നമിതയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.

ലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് നമിത പ്രമോദ്. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് ഒരു പിടി മികച്ച കഥാപാത്രങ്ങളെയാണ് താരം മലയാളികൾക്ക് സമ്മാനിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ നമിത തന്റെ കുഞ്ഞ് കുഞ്ഞ് വിശേഷങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ നടി പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

നമിതയും അനുജത്തിയും ചേർന്ന് കുട്ടിക്കാലത്ത് അച്ഛനെഴുതിയ കത്തിനെ പറ്റിയാണ് കുറിപ്പ്. അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികത്തോട് അനുബന്ധിച്ചായിരുന്നു പോസ്റ്റ്. വർഷങ്ങൾക്ക് ശേഷം കത്ത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞുവെന്നും ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതിൽ തങ്ങൾ ഭാഗ്യവതികളാണെന്നും നമിത കുറിക്കുന്നു. 

“അച്ഛൻ ഖത്തറിൽ ജോലി ചെയ്തിരുന്നപ്പോൾ ഞാനും അനുജത്തിയും കൂടി എഴുതിയ കത്താണിത്. അന്നൊക്കെ അമ്മ കത്ത് എഴുതി തീരാൻ കാത്തിരിക്കും, കാരണം അതുകഴിഞ്ഞ് വേണം എന്റെ വിശേഷങ്ങൾ അച്ഛനോട് പറയാൻ. അന്ന് ഞാൻ ഉപയോഗിച്ചിരുന്നത് ഒരു ഹീറോ പേനയാണ്. എനിക്കും അനുജത്തിയ്ക്കും അന്ന് ചില അലർജികളൊക്കെ ഉണ്ടായിരുന്നു അതൊന്നും ഞങ്ങൾ അച്ഛനെ അറിയിച്ചിരുന്നില്ല. ഇന്ന് അമ്മ ഈ കത്ത് കാണിച്ചപ്പോൾ എനിക്ക് കരച്ചിലാണ് വന്നത്. നാളെ അവരുടെ ഇരുപത്തി ഏഴാം വിവാഹ വാർഷികമാണ്. ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവതികളാണ്. അവർ നടത്തിയ അപാരമായ പരിശ്രമമാണ് നമ്മളെ ഇന്നത്തെ നിലയിൽ എത്തിച്ചത്. നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകും”, എന്നാണ് നമിതയുടെ കുറിപ്പ്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NAMITHA PRAMOD (@nami_tha_)

അതേസമയം, ഈശോ എന്ന ചിത്രമാണ് നമിതയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. ഒക്ടോബർ 5ന് സോണി ലിവിലൂടെ ആയിരുന്നു ചിത്രത്തിന്റെ റിലീസ്. ജയസൂര്യ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് നാദിർഷയാണ്. ട്രാഫിക്ക് എന്ന ചിത്രത്തിലൂടെയാണ് നമിത വെള്ളിത്തിരയിൽ എത്തുന്നത്. സൗണ്ട് തോമ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, വിക്രമാദിത്യൻ, അമർ അക്ബർ അന്തോണി തുടങ്ങിയ സിനിമകളിലും താരം വേഷമിട്ടു. 

'ഷൂട്ടിം​ഗ് കാട്ടിലായതിനാൽ ധാരാളം ക്രൂ അംഗങ്ങള്‍ പിന്മാറി': 'കാന്താര'യെ കുറിച്ച് റിഷഭ് ഷെട്ടി

click me!