Asianet News MalayalamAsianet News Malayalam

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം 'ഏജന്റി'ന്റെ റിലീസ് വൈകും

'ഏജന്റ്' എന്ന ചിത്രത്തിന്റെ റിലീസ് വൈകും.

Mammootty Telugu film Agent postponed
Author
First Published Nov 29, 2022, 3:07 PM IST

അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രമാണ് 'ഏജന്റ്'. മമ്മൂട്ടിയും പ്രധാന കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട് എന്നതിനാല്‍ മലയാളികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് 'ഏജന്റ്'. 'എജന്റ്' എന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. പ്രതീക്ഷിച്ചതുപോലെ അഖില്‍ ചിത്രത്തിന് റീലീസ് സാധ്യമാകില്ല എന്നതാണ് പുതിയ റിപ്പോര്‍ട്ട്.

'ഏജന്റ്' എന്ന ചിത്രം ജനുവരിയില്‍ റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ അഖില്‍ ചിത്രത്തിന്റെ ബജറ്റ് വര്‍ദ്ധിച്ചതിനാല്‍ ചിത്രീകരണം തല്‍ക്കാലത്തേയ്‍ക്ക് നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ റിലീസ് മാറ്റേണ്ടി വന്നിരിക്കുകയാണ്. സുരേന്ദർ റെഡ്ഢിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  പാൻ ഇന്ത്യൻ റിലീസ് ആയിട്ടാണ് ചിത്രം എത്താനിരുന്നത്.

ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രമാണ് 'ഏജന്റ്'. ഛായാഗ്രഹണം രാകുൽ ഹെരിയൻ. ഹോളിവുഡ് ത്രില്ലർ ബോൺ സീരിസിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് 'ഏജന്റ്'. രണ്ടായിരത്തി പത്തൊമ്പതില്‍ പുറത്തിറങ്ങിയ 'യാത്ര'യാണ് മമ്മൂട്ടി അവസാനം അഭിനയിച്ച തെലുങ്ക് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്‍ട്രീയജീവിതം ആവിഷ്‍കരിച്ച ചിത്രത്തില്‍ വൈഎസ്ആറായി എത്തിയത് മമ്മൂട്ടി ആയിരുന്നു. 2004 നിയമസഭാ തെരഞ്ഞെടുപ്പില്‍, ചിത്രത്തിലില്ലാതിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നടത്തിയ 1475 കി.മീ. നീണ്ട പദയാത്രയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു ചിത്രം. രചനയും സംവിധാനവും മഹി വി രാഘവ് ആയിരുന്നു.

മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്  'റോഷാക്ക്' ആണ്. പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്‍തത് 'കെട്ട്യോളാണ് എന്റെ മാലാഖ' ഫെയിം നിസാം ബഷീർ ആണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്.  മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിച്ച ചിത്രം നിരൂപക പ്രശംസയും പ്രേക്ഷകപ്രീതിയും ഒരുപോലെ നേടിയിരുന്നു.

'ബാബ' വീണ്ടും തിയറ്ററുകളിലേക്ക്, പുതിയ ഡയലോഗുകള്‍ക്ക് ഡബ്ബ് ചെയ്‍ത് രജനികാന്ത്

Follow Us:
Download App:
  • android
  • ios