'ശീലം അതാണ്, മാറ്റിയാൽ അഭിനയമാകും'; എളിമയെ കുറിച്ച് തുറന്നുപറഞ്ഞ് ഇന്ദ്രൻസ്

Published : Mar 01, 2026, 10:28 PM IST
Indrans

Synopsis

തന്റെ എളിമ നിറഞ്ഞ പെരുമാറ്റം സ്വാഭാവിക ശീലമാണെന്നും അത് മാറ്റാൻ ശ്രമിച്ചാൽ അഭിനയിക്കേണ്ടി വരുമെന്നും നടൻ ഇന്ദ്രൻസ്. ഈ ശീലം ഇതുവരെ തനിക്ക് ദോഷം ചെയ്തിട്ടില്ലെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ലയാളികളുടെ പ്രിയങ്കരനായ നടനാണ് ഇന്ദ്രൻസ്. ഒരുകാലത്ത് സിനിമയുടെ പിന്നണിയിൽ അഭിനേതാക്കൾക്ക് തുണികൾ തയ്ച്ച് കൊടുത്തിരുന്ന ഇന്ദ്രൻസ് എന്ന നടന്റെ വളർച്ച മലയാളികൾ ഒന്നടങ്കം അഭിമാനത്തോടെയാണ് നോക്കിക്കണ്ടത്. ഇന്ന് മലയാള സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായി തിളങ്ങി നിൽക്കുന്ന ഇന്ദ്രൻസിന്റെ പൊതുവേദികളിലെ ആശയവിനിമയവും പെരുമാറ്റ രീതിയുമെല്ലാം എപ്പോഴും ശ്രദ്ധനേടാറുണ്ട്. ഇതിനെ പ്രശംസിക്കുന്നവരും ധാരാളമാണ്. ഇപ്പോഴിതാ തന്റെ ഈ എളിമ ഫലം കാണുന്നുണ്ടോ ദൂഷ്യം ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയയാണ് ഇന്ദ്രൻസ്.

"അത് ഞാന്‍ നോക്കിയിട്ടില്ല. എനിക്ക് അതാണ് ശീലം. മറ്റുള്ളവരോട് മര്യാദയ്ക്ക് സംസാരിക്കുക. അവര്‍ തിരിച്ചും നമ്മളോട് അങ്ങനെ പെരുമാറുന്നു. ഇതുവരെ അതെനിക്ക് ദോഷം ചെയ്തിട്ടില്ല. എന്‍റെ ശീലം അതാണ്. അത് മാറ്റാന്‍ ശ്രമിക്കുകയാണെങ്കില്‍ ഞാന്‍ അഭിനയിക്കേണ്ടി വരും. അതെന്നെ വിട്ട് പോകില്ലല്ലോ", എന്നാണ് ഇന്ദ്രൻസ് പറഞ്ഞത്. ഒൺ ടു ടോക്ക് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം.

അതേസമയം, ആട് 3 ആണ് ഇന്ദ്രൻസിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. മാർച്ച് 16ന് സിനിമ തിയറ്ററിൽ എത്തും. മിഥുൻ മാനുവൽ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് വിജയ് ബാബു ആണ്. ഷാജി പാപ്പൻ, ഡ്യൂഡ്, അറക്കൽ അബു, സാത്താൻ സേവ്യർ, സർബത് ഷമീർ, പി പി ശശി, ക്യാപ്റ്റൻ ക്‌ളീറ്റസ് എന്നിവർക്കൊപ്പം ലാറ കേറ്റ് എന്നൊരു പുതിയ കഥാപാത്രത്തെയും ഇത്തവണ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. . ജയസൂര്യ, വിനായകൻ, ഇന്ദ്രൻസ്, ധർമജൻ ബോൾഗാട്ടി, വിജയ് ബാബു, നോബി, നിർമ്മൽ പാലാഴി, സൈജു കുറുപ്പ്, ഹരികൃഷ്ണൻ, ഭഗത് മാനുവൽ, സണ്ണി വെയ്ൻ, സുധി കോപ്പ, ബിജു കുട്ടൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.

PREV
Read more Articles on
click me!

Recommended Stories

'ഈ പണിയൊക്കെ ചെയ്തിട്ടുണ്ട് അച്ചോ..പക്ഷേ മറ്റവന്മാർ പറയും തള്ളെന്ന്'; ചിരി പടർത്തി സുരേഷ് ​ഗോപി
'അത് നീങ്ക താ..കുടുംബത്തെ നശിപ്പിച്ചവൾ'; വിജയ്- സം​ഗീത പ്രശ്നം, തൃഷയ്ക്കെതിരെ വൻ സൈബറാക്രമണം