'ഈ പണിയൊക്കെ ചെയ്തിട്ടുണ്ട് അച്ചോ..പക്ഷേ മറ്റവന്മാർ പറയും തള്ളെന്ന്'; ചിരി പടർത്തി സുരേഷ് ​ഗോപി

Published : Mar 01, 2026, 09:10 PM IST
suresh gopi

Synopsis

നടൻ സുരേഷ് ഗോപിയുടേതായി വരാനിരിക്കുന്ന പുതിയ ചിത്രമാണ് 'ഒറ്റക്കൊമ്പൻ'. 2024-ൽ ചിത്രീകരണം ആരംഭിച്ച ചിത്രം സംവിധാനം ചെയ്യുന്നത്, മാത്യൂസ് തോമസ് ആണ്. സിനിമയിൽ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

ലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ​ഗോപി. നിലവിൽ അഭിനയവും രാഷ്ട്രീയവുമെല്ലാമായി മുന്നോട്ട് പോകുന്ന സുരേഷ് ​ഗോപിയുടേതായി ഒറ്റക്കൊമ്പൻ എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ ചിത്രീകരണം പുരോ​ഗമിക്കുന്ന സിനിമയുടെ സംവിധാനം നവാഗതനായ മാത്യൂസ് തോമസ് ആണ്. തതവസരത്തിൽ സുരേഷ് ​ഗോപി പറഞ്ഞൊരു കാര്യം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഒരുപരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ പള്ളീലച്ചനോട്  താരം പറഞ്ഞ കാര്യമാണിത്.

ഒരു സ്ഥലത്ത് തറക്കല്ലിടാൻ എത്തിയതായിരുന്നു സുരേഷ് ​ഗോപി എന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. ഇവിടെ കല്ലിട്ട ശേഷം സിമെന്റ് കൊണ്ട് താരം തന്നെ ഉറപ്പിക്കുന്നുണ്ട്. ഒപ്പം ഒരു പള്ളീലച്ചനും ഉണ്ടായിരുന്നു. "അച്ചോ.. ഈ പണിയൊക്കെ ചെയ്തിട്ടുണ്ട് അച്ചോ.. പക്ഷേ ഇപ്പോൾ പറഞ്ഞാൽ മറ്റവന്മാർ പറയും തള്ള് ആണെന്ന്. തള്ളന്മാരാണ് ഇത് പറയുന്നത്", എന്നായിരുന്നു സുരേഷ് ​ഗോപി പറഞ്ഞത്. അവിടെ നിന്നവരെയെല്ലാം ഈ സംഭാഷണം നിറചിരിയോടെ ആണ് ഏറ്റെടുത്തത്.

മലയാള സിനിമാസ്വാദകർ റിലീസിനായി കാത്തിരിക്കുന്ന സിനിമയാണ് ഒറ്റക്കൊമ്പൻ. അഭ്യൂഹങ്ങൾക്കെല്ലാം ഒടുവിൽ 2024ൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുകയും ചെയ്തു. ശ്രീ ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലൻ ആണ് ചിത്രം നിർമിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരൻ, വിജയരാഘവൻ, ലാലു അലക്സ്, ചെമ്പൻ വിനോദ്, ജോണി ആൻ്റണി ബിജു പപ്പൻ, മേഘന രാജ് തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തും. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന റിയൽ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്. ഒറ്റക്കൊമ്പനില്‍ അനുഷ്ക ഷെട്ടിയാകും നായികയായി എത്തുകയെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഔദ്യോഗിക വിവരങ്ങള്‍ ഒന്നും തന്നെ വന്നില്ല.

PREV
Read more Articles on
click me!

Recommended Stories

'അത് നീങ്ക താ..കുടുംബത്തെ നശിപ്പിച്ചവൾ'; വിജയ്- സം​ഗീത പ്രശ്നം, തൃഷയ്ക്കെതിരെ വൻ സൈബറാക്രമണം
ആ നിറഞ്ഞ കണ്ണിലുണ്ടായിരുന്നു എല്ലാം, അതിന് സാക്ഷിയായി ഞാനും: വിജയ്-രശ്മിക വിവാഹത്തെ കുറിച്ച് കല്യാണി