Actor Jeeva : 'ബിഗ് ബോസിലല്ല മാലി ദ്വീപിലാണ്'; ജീവ പറയുന്നു

Published : Mar 26, 2022, 10:44 PM IST
Actor Jeeva : 'ബിഗ് ബോസിലല്ല മാലി ദ്വീപിലാണ്'; ജീവ പറയുന്നു

Synopsis

 മത്സരാർത്ഥികളെ പ്രവചിക്കാനുള്ള തിരക്കിലാണ് ഷോയുടെ പ്രഖ്യാപനം നടന്നതുമുതൽ സോഷ്യൽ മീഡിയ. 

മലയാളികൾ (Malayalees) ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് (Bigg boss). ഇപ്പോഴിതാ ബിഗ് ബോസ് സീസൺ നാല് പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. മാർച്ച് 27 മുതൽ  നാലാം സീസൺ മലയാളം പ്രേക്ഷകരിലേക്ക് എത്തും. മത്സരാർത്ഥികളെ പ്രവചിക്കാനുള്ള തിരക്കിലാണ് ഷോയുടെ പ്രഖ്യാപനം നടന്നതുമുതൽ സോഷ്യൽ മീഡിയ. സീരിയൽ താരങ്ങൾ മുതൽ ടിക് ടോക് സ്റ്റാർസ് വരെയുള്ള നിരവധി പേരെ കുറിച്ചാണ് സോഷ്യൽ മീഡിയ പ്രവചനം നടത്തുന്നത്. 

അതിൽ ഏറെ കേട്ട പേരായിരുന്നു സരിഗമപ അവതാരകനായ ജീവ. ജീവയുടെ ഭാര്യ അപർണയും ബിഗ് ബോസിൽ എത്തുമെന്നായിരുന്നു പ്രവചനങ്ങൾ കൂടുതലും.  എന്നാൽ വാർത്ത നിഷേധിച്ച് എത്തിയിരിക്കുകയാണ് ജീവ. ഭാര്യക്കൊപ്പം മാലി ദ്വീപിൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവച്ചാണ് ജീവ ഇക്കാര്യം അറിയിച്ചത്. ഞങ്ങൾ മാലി ദ്വീപിലാണ് ബിഗ് ബോസിലല്ല എന്നായിരുന്നു കുറിപ്പ്.

കഴിഞ്ഞ ദിവസം അപ്പോ പോയിട്ട് വരാം എന്നു പറഞ്ഞുള്ള ഒരു കുറിപ്പ് കൂടി ജീവ പോസ്റ്റ് ചെയ്തതോടെ ആാരധകർ ജീവയുടെ ബിഗ് ബോസ് പ്രവേശം ഉറപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ കിടിലൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് ജീവയിപ്പോൾ മറുപടിയുമായി എത്തിയിരിക്കുന്നത്.  നടനും മോഡലുമായ ജിയ ഇറാനി പങ്കുവച്ച ചിത്രങ്ങളും ബിഗ് ബോസ് പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

ഓഫ് റ്റു മുംബൈ എന്ന കുറിപ്പോടെ  ജിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. പലരും ബിഗ് ബോസ് മത്സരത്തിൽ പങ്കെടുക്കുന്ന ജിയക്ക് ആശംസകൾ അറിയിച്ചുകൊണ്ട് ആരാധകരും എത്തുന്നുണ്ട്. ഈ ആശംസകളും ഇറാനി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് ലോ പ്രകാരം മത്സരാർത്ഥികൾ ഷോയിൽ പങ്കെടുക്കുന്ന കാര്യം മുൻകൂട്ടി പുറത്തുവിടാൻ പാടില്ല എന്നാണ്. അതുകൊണ്ടു തന്നെ, ജിയ ഇറാനിയുടെ ഈ ഇൻസ്റ്റഗ്രാം സ്റ്റോറികൾക്കു പിന്നിലെ രഹസ്യമെന്തെന്നാണ് ആരാധകരുടെ ആകാംക്ഷ.

ബിഗ് ബോസ് 

ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ച് ജീവിക്കുക എന്നതാണ് ഷോ. ഓരോ ആഴ്ചയും മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു. ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ട് രേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതുവരെ വോട്ടെടുപ്പ് തുടരും.ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് അവസാനിക്കുന്നത്.ഏറ്റവുമൊടുവില്‍ നടന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3ല്‍ ടൈറ്റില്‍ വിജയിയായത് ചലച്ചിത്രതാരം മണിക്കുട്ടന്‍ ആയിരുന്നു. രണ്ടാംസ്ഥാനം സായ് വിഷ്‍ണുവിനും മൂന്നാം സ്ഥാനം ഡിംപല്‍ ഭാലിനുമായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ 100 ദിവസം പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന മൂന്നാം സീസണില്‍ പക്ഷേ പ്രേക്ഷകര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നല്‍കിയതിനു ശേഷം വിജയിയെ കണ്ടെത്തുകയായിരുന്നു.

2021 ഓഗസ്റ്റ് 1ന് ചെന്നൈയില്‍ വച്ചാണ് മൂന്നാം സീസണിന്‍റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്.1,140,220,770 വോട്ടുകളാണ് മൂന്നാം സീസണിൽ മത്സരാര്‍ത്ഥികള്‍ നേടിയത്. 174,125,332 ആയിരുന്നു ഒന്നാം സീസണിലെ വോട്ടുകള്‍. ബിഗ് ബോസ് മലയാളം പതിപ്പുകളില്‍ പലതുകൊണ്ടും ഏറെ സവിശേഷതകള്‍ ഉള്ള സീസണ്‍ ആയിരുന്നു മൂന്നാം സീസണ്‍. 'സീസണ്‍ ഓഫ് ഡ്രീമേഴ്സ്' എന്നു പേരിട്ടിരുന്ന മൂന്നാം സീസണിലെ മത്സരാര്‍ഥികളില്‍ ഏറെയും സാധാരണക്കാരായിരുന്നു, ഏറെ സ്വപ്‍നങ്ങള്‍ കൊണ്ടുനടക്കുന്നവരും.

PREV
click me!

Recommended Stories

മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ
എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍