ദേ ഇക്ക പിന്നേം..; ചുള്ളനായി സിം​ഗപ്പൂരിൽ ചുറ്റിക്കറങ്ങി മമ്മൂട്ടി, 'എജ്ജാതി മനുഷ്യൻ' എന്ന് ആരാധകർ

Published : Mar 20, 2024, 07:16 PM ISTUpdated : Mar 20, 2024, 07:25 PM IST
ദേ ഇക്ക പിന്നേം..; ചുള്ളനായി സിം​ഗപ്പൂരിൽ ചുറ്റിക്കറങ്ങി മമ്മൂട്ടി, 'എജ്ജാതി മനുഷ്യൻ' എന്ന് ആരാധകർ

Synopsis

ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. 

ലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. അൻപത് വർഷത്തോളം നീണ്ട തന്റെ അഭിനയ ജീവിതത്തിൽ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഏവരെയും അമ്പരപ്പിക്കുകയാണ് അദ്ദേഹം. സിനിമയ്ക്ക് ഒപ്പം തന്നെ പുതുപുത്തൻ ഫോട്ടോകളിലൂടെയും മമ്മൂട്ടി ആരാധകരെ ആവേശത്തിൽ ആഴ്ത്താറുണ്ട്. അത്തരത്തിലൊരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റായി നിൽക്കുന്നത്. 

കൂളിം​ഗ് ​ഗ്ലാസ് ധരിച്ച്, തൊപ്പി വച്ച്, സ്റ്റൈലൻ പാന്റും ഷർട്ടും ധരിച്ച് നിൽക്കുന്ന മമ്മൂട്ടിയാണ് ഫോട്ടോയിൽ ഉള്ളത്. സിം​ഗപ്പൂരിൽ നിന്നുമുള്ളതാണ് ഫോട്ടോ. ചരിത്ര പ്രസിദ്ധമായ മെർലിയൺ ലയൺ ഫിഷ് പ്രതിമയുടെ അടുത്ത് സൈഡ് പോസിലാണ് മമ്മൂട്ടി നിൽക്കുന്നത്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രം​ഗത്ത് എത്തിയത്.  'എജ്ജാതി മനുഷ്യനാണിത്, വീണ്ടും വീണ്ടും ഞെട്ടിക്കുകയാണല്ലോ', എന്നാണ് പലരും കമന്റ് ചെയ്യുന്നത്.

അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ണമായും ബ്ലാക് ആന്‍ഡ് വൈറ്റില്‍ ആയിരുന്നു റിലീസ് ചെയ്തത്. ആദ്യദിനം മുതല്‍ മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം 60കോടി അടുപ്പിച്ച് കളക്ഷന്‍ നേടിയിട്ടുണ്ട്. നിലവില്‍ ഒടിടിയില്‍ സ്ട്രീമിംഗ് തുടരുകയാണ് ചിത്രം.

പെരിയോനെ റഹ്മാനെ..; നജീബിന്റെ ഉള്ളുതൊട്ട് എ ആർ റഹ്മാൻ, കാത്തിരുന്ന 'ആടുജീവിതം' പാട്ടെത്തി

ടര്‍ബോ ആണ് വരാനിരിക്കുന്ന മമ്മൂട്ടി ചിത്രം. വൈശാഖ് ആണ് സംവിധാനം. മധുരരാജയ്ക്ക് ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. ഓസ്ലറിന് ശേഷം മമ്മൂട്ടിയും മിഥുനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ടര്‍ബോയ്ക്ക് ഉണ്ട്. ആക്ഷന്‍- കോമഡി ഗണത്തില്‍ ഒരുങ്ങുന്ന ചിത്രം മെയ്യില്‍ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോഗിക വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത