മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ​ഗാനം നജീബിന്റെ ഉള്ളുതൊട്ട ​ഗാനമെന്നാണ് ഏവരും പറയുന്നത്.  

പൃഥ്വിരാജ് സുകുമാരൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ആടുജീവിതത്തിലെ ഏവരും കാത്തിരുന്ന പാട്ടെത്തി. ഓഡിയോ ലോഞ്ച് വേള മുതൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച 'പെരിയോനെ റഹ്മാനെ..' എന്ന ​ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. റഫീക്ക് അഹമ്മദ് ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. ജിതിന്‍ രാജ് ആണ് ആലാപനം. 

ചില മൂവി സീനുകൾ മാത്രമാണ് ​ഗാനരം​ഗത്ത് ഉൾകൊള്ളിച്ചിരിക്കുന്നത്. ബാക്കിയെല്ലാം നജീബിന്റെ ജീവിതത്തിലൂടെ റഹ്മാൻ സഞ്ചരിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളാൽ സമ്പന്നമായ ​ഗാനം നജീബിന്റെ ഉള്ളുതൊട്ട ​ഗാനമെന്നാണ് ഏവരും പറയുന്നത്. ഏവരും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മാര്‍ച്ച് 28ന് തിയറ്ററുകളില്‍ എത്തും. 

ബെന്യാമിന്‍റെ ആടുജീവിതം എന്ന ചിത്രത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബ്ലെസി ആണ്. നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. 2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ഓസ്‌കാർ അവാർഡ് ജേതാക്കളായ എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. 

Periyone Song - The Goat Life | Aadujeevitham | A.R. Rahman | Jithin Raj | Rafeeq Ahammed

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്. സുനിൽ കെ.എസ് ആണ് ഛായാഗ്രഹണം, എഡിറ്റിംഗ് ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ: ആതിര ദിൽജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

'അമ്പു പോയിട്ട് 11വർഷം, ജീവിച്ചിരുന്ന കാലമത്രയും ലാലേട്ടനും അവന്റെ കൂടെ ഉണ്ടായിരുന്നു'; നടിയുടെ കുറിപ്പ്