മലകയറാൻ മാത്രമല്ല സം​ഗീതവും വശമുണ്ട്; ​'എജ്ജാതി മനുഷ്യനാടോ താൻ' എന്ന് പ്രണവിനോട് ആരാധകർ

Published : Dec 22, 2022, 06:10 PM ISTUpdated : Dec 22, 2022, 06:17 PM IST
മലകയറാൻ മാത്രമല്ല സം​ഗീതവും വശമുണ്ട്; ​'എജ്ജാതി മനുഷ്യനാടോ താൻ' എന്ന് പ്രണവിനോട് ആരാധകർ

Synopsis

മുൻപ് മലകൾ കയറുന്ന പ്രണവിന്റെ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളതെങ്കിൽ ​ഗിത്താർ വായിക്കുന്ന താരത്തെയാണ് ഇത്തവണ കാണാൻ സാധിക്കുക.

ലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറെ ആരാധകരുള്ള നടനാണ് പ്രണവ് മോഹൻലാൽ. നടൻ മോഹൻലാലിന്റെ മകൻ എന്ന ലോബലിൽ സിനിമയിൽ എത്തിയ പ്രണവ് പക്ഷേ, ആദ്യ സിനിമ കൊണ്ടുതന്നെ വെളളിത്തിരയിൽ തന്റേതായൊരിടം കണ്ടെത്തി. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന താരം കൂടിയാണ് പ്രണവ്. വളരെ അപൂർവമായി മാത്രം നാട്ടിലെത്താറുള്ള പ്രണവിന്റെ യാത്രാ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോയുമായാണ് ഇന്ന് പ്രണവ് എത്തിയിരിക്കുന്നത്. 

മുൻപ് മലകൾ കയറുന്ന പ്രണവിന്റെ വീഡിയോയാണ് പുറത്തുവന്നിട്ടുള്ളതെങ്കിൽ ​ഗിത്താർ വായിക്കുന്ന താരത്തെയാണ് ഇത്തവണ കാണാൻ സാധിക്കുക. അതിമനോഹരമായി ​ഗിത്താർ വായിക്കുന്ന തന്റെ വീഡിയോ പ്രണവ് തന്നെയാണ് ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. 

'പഴയ ക്ലാസിക്കിൽ ചില പദപ്രയോഗങ്ങൾ പരീക്ഷിക്കുന്നു: സെന്റ് ജെയിംസ് ഇൻഫർമറി'എന്ന് കുറിച്ചു കൊണ്ടാണ് പ്രണവ് വീഡിയോ പങ്കുവച്ചത്. പതിവ് പോലെ ഈ വീഡിയോയും ആരാധകർ ഏറ്റെടുത്തു. സത്യത്തിൽ നിങ്ങൾ ഒരു അത്ഭുതമാണ്, റിയൽ ലൈഫ് ചാർളി, ഇജ്ജാതി മനുഷ്യൻ, അപ്പുക്കുട്ടാ എവിടയാ മോനെ നീ, അപ്പുകുട്ടാ..!!! തൊപ്പിക്കാരാ..!! എപ്പോ കല്യാണം..മകര മാസം വേലികേട്ടീട്ടപ്പോ കല്ല്യാണം... U are vere level manushyan man', എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, ഹൃദയമാണ് പ്രണവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിനീത് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം റിലീസ് ചെയ്തത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. 2023ല്‍ പ്രണവ് സിനിമയിലേക്ക് തിരിച്ചുവരുമെന്നാണ് നേരത്തെ വിനീത് ശ്രീനിവാസനും ഹൃദയത്തിന്‍റെ നിര്‍മാതാവും അറിയിച്ചത്. 

ബിഗ് ബോസ്: ഓഫർ ചെയ്തത് വൻ പ്രതിഫലം, വേണ്ടെന്ന് വച്ച് കമൽഹാസൻ, ഇനി സിനിമാത്തിരക്കിലേക്ക് ?

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത