ഇതാണ് ശരിക്കും ‘നൻ പകൽ നേരത്ത് മയക്കം’; മകന്റെ ക്യൂട്ട് വീഡിയോയുമായി പിഷാരടി, കമന്റുമായി താരങ്ങൾ

Published : Aug 19, 2022, 04:37 PM ISTUpdated : Aug 19, 2022, 04:45 PM IST
ഇതാണ് ശരിക്കും ‘നൻ പകൽ നേരത്ത് മയക്കം’; മകന്റെ ക്യൂട്ട് വീഡിയോയുമായി പിഷാരടി, കമന്റുമായി താരങ്ങൾ

Synopsis

‘എനിക്ക് പഴയ കണക്ക് ക്ലാസ്സ്‌ ഒക്കെ ഓർമ്മ വരുന്നു‘, എന്നാണ് വിധു പ്രതാപ് കുറിച്ചത്. 

ലയാള സിനിമാ പ്രേമികളുടെ പ്രിയതാരമാണ് രമേശ് പിഷാരടി. മിമിക്രിയിലൂടെ ആണ് ബി​ഗ് സ്ക്രീനിൽ എത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ടുതന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം കണ്ടെത്താൻ പിഷാരടിക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവ് മാത്രമല്ല, സംവിധായകനും ​ഗായകനും കൂടിയാണ് ഇപ്പോൾ രമേശ് പിഷാരടി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. പോസ്റ്റുകൾക്ക് പിഷാരടി നൽകുന്ന ക്യാപ്ഷനുകൾ തന്നെയാണ് അതിനുകാരണം. ഇപ്പോഴിതാ പിഷാരടി പങ്കുവച്ച മകന്റെ വീഡിയോയാണ് ശ്രദ്ധനേടുന്നത്. 

തന്റെ മകൻ ഉറക്കം തൂങ്ങുന്ന ഒരു വീഡിയോ ആണ് താരം പങ്കുവെച്ചത്. മമ്മൂട്ടിയുടെ 'നൻപകൽ നേരത്ത് മയക്കം' എന്ന സിനിമാ പേരോടെയാണ് രമേഷ് പിഷാരടി വീഡിയോ പങ്കുവച്ചിരിക്കുന്നത്. വളരെ ക്യൂട്ട് ആയിട്ടുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രം​ഗത്തെത്തിയത്. 

കുഞ്ചാക്കോ ബോബൻ, രചനാ നാരായണൻകുട്ടി, കനിഹ, ശ്വേതാ മേനോൻ ജ്യോത്സന, ദീപ്തി വിധു പ്രതാപ്, ബീന ആന്റണി തുടങ്ങിയ നിരവധി പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. ‘അച്ചോടാ.. ഉമ്മ.. ചാച്ചിക്കോടാ.. ‘ എന്നാണ് കുഞ്ചാക്കോ ബോബൻ കമന്റ് ബോക്സിൽ കുറിച്ചത്. ‘എനിക്ക് പഴയ കണക്ക് ക്ലാസ്സ്‌ ഒക്കെ ഓർമ്മ വരുന്നു‘, എന്നാണ് വിധു പ്രതാപ് കുറിച്ചത്. 

മധുരമുള്ളൊരു സ്വപ്നം കൂടെ യഥാർഥ്യമാകുന്നു; പുതിയ ബിസിനസുമായി രമേശ് പിഷാരടി

അതേസമയം, മമ്മൂട്ടിയുടെ സിബിഐ 5,'നോ വേ ഔട്ട് എന്നിവയാണ് രമേശ് പിഷാരടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. നിധിന്‍ ദേവീദാസിന്റെ സംവിധാനത്തില്‍ രമേഷ് പിഷാരടി തന്നെയാണ് നോ വേ ഔട്ടില്‍ നായകനായി എത്തിയത്. നിധിന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയതും. റിമോഷ് എം എസ് ആണ് നിര്‍മ്മാണം. റിമൊ എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്റെ ബാനറിലാണ് നിര്‍മാണം. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് പറവൂർ.  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് പട്ടാമ്പി.

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി