തനിക്ക് ബി​ഗ് ബോസ് വീട്ടിൽ നിന്നും പോകണമെന്ന് പറയുകയാണ് അനിയൻ മിഥുൻ.

ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ചിൽ അനിയൻ മിഥുന്റെ 'ജീവിത ഗ്രാഫു'മായി ബന്ധപ്പെട്ട ചർച്ചകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്. ഈ വീക്കിലി ടാസ്കിൽ മിഥുൻ പറഞ്ഞ കാര്യങ്ങൾ ഇല്ലാത്തതാണെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ തന്നെ തുറന്ന് പറഞ്ഞിരുന്നു. പാര കമാന്‍റോ ആയ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവർ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നുമൊക്കെ ആണ് മിഥുൻ ടാസ്കിൽ പറഞ്ഞത്. ആ ദിവസം മുതൽ തന്നെ ഇതിനെതിരെ ചോദ്യങ്ങളും വിമർശനങ്ങളും ഉയർന്നിരുന്നു. 

ഇപ്പോഴിതാ തനിക്ക് ബി​ഗ് ബോസ് വീട്ടിൽ നിന്നും പോകണമെന്ന് പറയുകയാണ് അനിയൻ മിഥുൻ. "മുന്നോട്ട് പോകണം ഇവിടെ നിൽക്കണം എന്ന ആ​ഗ്രഹം തന്നെ ആയിരുന്നു. പക്ഷേ.. ഞാൻ പറഞ്ഞ കാര്യങ്ങൾ ഏതെങ്കിലും രീതിയിൽ ബാധിച്ചിട്ടുണ്ടാകുമെന്ന് എനിക്കറിയാം. ഞാനത് ന്യായീകരിക്കുക അല്ല. എനിക്ക് ഇവിടെന്ന് ഇറങ്ങണം ", എന്നാണ് മിഥുൻ മോഹൻലാലിനോട് പറയുന്നത്. ഇന്നത്തെ എപ്പിസോഡ് പ്രൊമോ വീഡിയോയിൽ ആണ് മിഥുൻ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 

ഞാന്‍ പറഞ്ഞതെല്ലാം സത്യമെന്ന് മിഥുന്‍: അതിന്‍റെ ഫലം സ്വയം അനുഭവിക്കേണ്ടിവരുമെന്ന് മോഹന്‍ലാല്‍.!

രണ്ട് മൂന്ന് ദിവസം മുന്‍പാണ് 'ജീവിത ഗ്രാഫ്'എന്ന പേരില്‍ ബിഗ് ബോസ് സീസണ്‍ അഞ്ചില്‍ വീക്കിലി ടാസ്ക് നടന്നത്. ഇതില്‍ ഓരോ മത്സരാര്‍ത്ഥികളും തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും ദുഃഖങ്ങളും വിജയപരാജയങ്ങളും പറയണം എന്നതായിരുന്നു ടാസ്ക്. ഈ ടാസ്കിനെ ആയിരുന്നു മിഥുന്‍ തന്‍റെ കാമുകിയെ കുറിച്ചുള്ള കാര്യം പറഞ്ഞത്. ഇന്ത്യന്‍ ആര്‍മിയുടെ പാര കമന്‍റോയില്‍ ഉള്ള ആളായിരുന്നു സന. പഞ്ചാബിയായിരുന്നുവെന്നും അവളെ സ്നേഹിച്ചെന്നും അനിയന്‍ പറഞ്ഞു. സന സൈന്യത്തില്‍ മരണപ്പെട്ടു എന്നത് അടക്കം അനിയന്‍ മിഥുന്‍ പറഞ്ഞിരുന്നു. എന്നാല്‍ മിഥുന്‍റെ വാക്കുകളിലെ വിശ്വസ്ഥതയില്ലായ്മ അന്ന് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ചോദ്യമായി ഉയര്‍ന്നിരുന്നു. വിഷയത്തെ കുറിച്ച് മോഹന്‍ലാല്‍ ചോദ്യമുന്നയിക്കുകയും ചെയ്തു. 

സിനിമയാണോ ജീവിതം ? മിഥുന്റെ 'ജീവിത ഗ്രാഫി'ൽ അഖിലിനോട് കയർത്ത് ശോഭ

പാര കമന്‍റോയില്‍ ഒരു ലേഡി ഇല്ലെന്ന് മോഹന്‍ലാല്‍ തീര്‍ത്ത് പറഞ്ഞിരുന്നു. 1992 മുതലാണ് സ്ത്രീകളെ സായുധ സേനയില്‍ എടുക്കാന്‍ തുടങ്ങിയത്. അത് അഡ്മിനിസ്ട്രേഷന്‍, മെഡിക്കല്‍ തുടങ്ങിയവയിലാണ്. അല്ലാതെ ആര്‍ട്ടലറി ഇന്‍ഫെന്‍ററി എന്നിവയില്‍ ഒന്നും അല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രേക്ഷകര്‍ മണ്ടന്മാരല്ലെന്ന് പറഞ്ഞ മോഹന്‍ലാല്‍, അനിയന്‍ പറഞ്ഞ സംഭവത്തിലെ അവിശ്വസനീയമായ കാര്യങ്ങള്‍ തുറന്ന് കാട്ടി. ഇക്കാര്യങ്ങള്‍ സത്യമാണോ എന്ന് പലതവണ ചോദിച്ചിട്ടും മിഥുന്‍ പറഞ്ഞതില്‍ തന്നെ ഉറച്ച് നിന്നു. ആര്‍മിയെക്കുറിച്ചാണ് പറയുന്നത് അവര്‍ പരിശോധിച്ചാലോ മറ്റോ ഉണ്ടാകുന്നതില്‍ ഈ ഷോയ്ക്കോ എനിക്കോ പങ്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. 

ബിഗ് ബോസ് സീസണ്‍ 5 പ്രൊമോ വീഡിയോ