അത്ഭുതകരമായൊരു വർഷം; രാധികയെ ചേർത്തണച്ച് സുരേഷ് ​ഗോപി, വിവാഹവാർഷികം കെങ്കേമം

Published : Feb 08, 2024, 12:27 PM ISTUpdated : Feb 08, 2024, 12:54 PM IST
അത്ഭുതകരമായൊരു വർഷം; രാധികയെ ചേർത്തണച്ച് സുരേഷ് ​ഗോപി, വിവാഹവാർഷികം കെങ്കേമം

Synopsis

വിവാഹ വാര്‍ഷിക ആഘോഷിച്ച് രാധികയും സുരേഷ് ഗോപിയും.

ഭാര്യ രാധികയ്ക്ക് വിവാഹ വാർഷിക ആശംസകളുമായി നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. 'എൻ്റെ അത്ഭുതകരമായ ഭാര്യയോടൊപ്പം മറ്റൊരു അത്ഭുതകരമായ വർഷം ആഘോഷിക്കുകയാണ്. വിവാഹ വാർഷിക ആശംസകൾ, സ്നേഹം. ചിരിയുടെയും പ്രണയത്തിൻ്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വർഷങ്ങൾ ഇതാ', എന്നാണ് സുരേഷ് ​ഗോപി കുറിച്ചത്. 

രാധികയ്ക്ക് ഒപ്പമുള്ള ഫോട്ടോയ്ക്ക് ഒപ്പമാണ് സുരേഷ് ഗോപിയുടെ ആശംസ. പിന്നാലെ നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്ത് എത്തിയത്.  'ഏട്ടനും ഏട്ടത്തിക്കും ആശംസകള്‍,രണ്ടുപേരും ജീവന്റെ ജീവനാണ്.. ഏട്ടനും ഏട്ടത്തി, പ്രിയപ്പെട്ട ചേട്ടന് വിവാഹമംഗള വാർഷിക ആശംസകൾ ', എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. ആശംസകള്‍ക്ക് ഒപ്പം തന്നെ ''ഒന്ന് ചേട്ടനോട് പറയൂ ആരാധകർ കാത്തിരിക്കുകയാണ് സുരേഷേട്ടന്റെ മരണമാസ് ആക്ഷൻ പടം ഒറ്റക്കൊമ്പൻ കാണാന്‍'', എന്ന് രാധികയോട് പറയുന്നവരും ഉണ്ട്. 

1990ൽ ആയിരുന്നു സുരേഷ് ​ഗോപിയുടെയും രാധികയുടെ വിവാഹം. തന്റെ മനസിൽ ആ​ഗ്രഹിച്ചത് പോലെയുള്ള ഭാര്യയെയാണ് തനിക്ക് കിട്ടിയതെന്ന് പലപ്പോഴും സുരേഷ് ​ഗോപി പറയാറുണ്ട്. ഭാ​ഗ്യ, പരേതയായ ലക്ഷ്‍മി സുരേഷ്, നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, എന്നിവരാണ് ഇവരുടെ മക്കൾ. ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു ഭാ​ഗ്യയുടെ വവാഹം. ശ്രേയസ് ആണ് സുരേഷ് ​ഗോപിയുടെ മരുമകൻ. 

വിവാഹ ചെലവ് 3.5 കോടി ! ബില്ല് കണ്ട് ഞെട്ടി നിക് ജൊനാസ്, ഖേദിക്കുന്നെന്നും താരം

അതേസമയം, വരാഹം എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ത്രില്ലർ ​ഗണത്തില്‍പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സനൽ വി ദേവനാണ്. നവ്യ നായര്‍ ആണ് നടന്‍റെ 257മത് ചിത്രത്തിന്‍റെ നായിക. ഗൗതം മേനോനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഗരുഡന്‍ ആണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.  

ഗർഭിണിയായ കൊച്ചുമകളുമായി വൃ​ദ്ധൻ മമ്മൂട്ടിയുടെ കാറിന് കൈനീട്ടി; സ്നേഹമായി താരത്തിന് ഇമ്മിണിവല്യ 2 രൂപ!

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

PREV
Read more Articles on
click me!

Recommended Stories

'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും
'അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം'; നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നിവേദ തോമസ്