ആരാധകരുടെ 'അന്‍മ്പാന കാതല്‍'; സംസാരത്തിനിടെ വാക്കുകളിടറി സൂര്യ, ഹൃദ്യം വീഡിയോ

Published : Oct 25, 2024, 12:25 PM IST
ആരാധകരുടെ 'അന്‍മ്പാന കാതല്‍'; സംസാരത്തിനിടെ വാക്കുകളിടറി സൂര്യ, ഹൃദ്യം വീഡിയോ

Synopsis

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ.

തമിഴ്നാടിന് അകത്തും പുറത്തും ഒരുപോലെ വൻ ആരാധകവൃന്ദമുള്ള നടനാണ് സൂര്യ. കാലങ്ങളായുള്ള കരിയറിൽ അദ്ദേഹം ചെയ്ത് തീർത്തത് ഒട്ടനവധി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ്. കഥാപാത്രത്തിനായി ഏതറ്റം വരെയും പോകുമെന്ന് മുൻപ് പലപ്പോഴും തെളിയിച്ചിട്ടുള്ള സൂര്യയുടെ പുതിയ ചിത്രം കങ്കുവയാണ്. ചിത്രം നവംബർ 14ന് തിയറ്ററുകളിൽ എത്തും. 

റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷൻ പരിപാടികൾ എല്ലാം തന്നെ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഈ അവസരത്തിൽ ആ​രാധകരുടെ സ്നേഹത്തിന് മുന്നിൽ വാക്കുകളിടറിയ സൂര്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഹൈദ്രാബാദിൽ ആയിരുന്നു കഴിഞ്ഞ ദിവസം കങ്കുവയുടെ പ്രസ് മീറ്റ് നടന്നത്. ഇവിടെ ധാരാളം ആരാധകരും തടിച്ചു കൂടിയിരുന്നു. 

"കഴിഞ്ഞ രണ്ട് വർഷത്തോളമായി എനിക്കൊരു തിയേറ്ററിൽ റിലീസ്  പോലും ഉണ്ടായിട്ട.. എന്നിട്ടും സൂര്യ സൺ ഓഫ് കൃഷ്ണൻ (വാരണം ആയിരം) വീണ്ടും വന്നപ്പോൾ നിങ്ങളെല്ലാവരും അത് ഒന്നടങ്കം ഏറ്റെടുത്തു. നിങ്ങളെല്ലാവരും ഒപ്പം ഉണ്ടായിരുന്നു. നിങ്ങളുടെ ഈ സ്നേഹം കണ്ട് അക്ഷരാർത്ഥത്തിൽ എനിക്ക് കണ്ണുനിറഞ്ഞു പോയി", എന്നായിരുന്നു സൂര്യ പറഞ്ഞത്. ഇതിനിടയിൽ വാക്കുകളിടറിയ സൂര്യ കണ്ണീരണിയുന്നുമുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തോതിൽ പ്രചരിക്കുകയാണ് ഇപ്പോൾ. 

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് കങ്കുവ. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ ചിത്രം രണ്ട് ഭാ​ഗങ്ങളായാണ് തിയറ്ററുകളിൽ എത്തുക. ബോബി ഡിയോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്. സ്റ്റുഡിയോ ഗ്രീൻ, യുവി ക്രിയേഷൻസ് എന്നിവയുടെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, വി വംശി കൃഷ്ണ റെഡ്ഡി, പ്രമോദ് ഉപ്പളപതി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജോജു ജോർജിന്റെ 'പണി' ഏറ്റോ ? ആദ്യദിനം നേടിയത് എത്ര? കളക്ഷൻ വിവരങ്ങൾ ഇങ്ങനെ

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

PREV
Read more Articles on
click me!

Recommended Stories

പ്രായം 40, അന്നും ഇന്നും ഒരുപോലെ; അസിനെ എന്താ അഭിനയിക്കാൻ വിടാത്തത്? രാഹുലിനോട് ആരാധകർ
'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു