മരിക്കുന്നതിന് തൊട്ട് മുന്‍പ് ടുണീഷ ഡേറ്റിംഗ് ആപ്പിലെ 'അലിയുമായി' വീഡിയോകോള്‍ ചെയ്തുവെന്ന് ഷീസൻ ഖാന്‍

By Web TeamFirst Published Jan 10, 2023, 8:45 AM IST
Highlights

ടുണീഷയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാരോപിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടൻ  ഷീസൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി ജനുവരി 11ലേക്ക് മാറ്റി.
 

മുംബൈ: മരണപ്പെട്ട ടെലിവിഷൻ താരം ടുണീഷ ശർമ്മ അലി എന്ന വ്യക്തിയുമായി മരിക്കുന്നതിന് തൊട്ടുമുമ്പ് ഡേറ്റിംഗ് ആപ്പിൽ ബന്ധപ്പെട്ടിരുന്നുവെന്ന് കോടതിയില്‍ പറഞ്ഞ് അറസ്റ്റിലായ നടന്‍ ഷീസൻ ഖാന്‍.  ഡിസംബർ 21 നും 23 നും ഇടയിൽ ഇവര്‍ പലവട്ടം ആപ്പിലൂടെ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് കോടതിയില്‍ ഖാന്‍റെ അഭിഭാഷകര്‍ പറഞ്ഞു.

ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് ടുണീഷയുടെ മുന്‍ കാമുകനും സഹതാരവുമായ  ഷീസൻ ഖാന്‍ അറസ്റ്റിലായത്. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ പാൽഘറിലെ കോടതിയിലാണ് ഡേറ്റിംഗ് ആപ്പിലെ അലിയെന്നയാളുടെ കാര്യം ഇയാളുടെ വക്കീല്‍ പറഞ്ഞത്. ടുണീഷയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാരോപിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന നടൻ  ഷീസൻ ഖാന്‍റെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി ജനുവരി 11ലേക്ക് മാറ്റി.

Latest Videos

തിങ്കളാഴ്ച വസായ് ജില്ലാ അഡീഷണൽ സെഷൻസ് ജഡ്ജി ആർ ഡി ദേശ്പാണ്ഡെയാണ് ഷീസന്‍ ഖാന്‍റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്.  ടുണീഷ ശർമ്മയുടെ മരണവുമായി ഷീസന്‍  ഖാന് ബന്ധമില്ലെന്നാണ് നടന്‍റെ അഭിഭാഷകരായ ശൈലേന്ദ്ര മിശ്രയും ശരദ് റായിയും വാദിച്ചത്. 2013ല്‍ നടിയും ഗായികയുമായ ജിയാ ഖാന്റെ ആത്മഹത്യ പ്രേരണ കേസിൽ ബോളിവുഡ് നടൻ സൂരജ് പച്ചോളിക്ക് ജാമ്യം നല്‍കിയ വ്യവസ്ഥയില്‍ ഷീസാന് ജാമ്യം നല്‍കണമെന്ന് കോടതിയില്‍ ഇവര്‍ വാദിച്ചു.

ഒരു ഡേറ്റിംഗ് ആപ്പിൽ അലി എന്ന വ്യക്തിയുമായി ടുണീഷ ശർമ്മ ബന്ധപ്പെട്ടിരുന്നുവെന്നും ഡിസംബർ 21 നും 23 നും ഇടയിൽ ഇവര്‍ ആപ്പിലൂടെ സംസാരിച്ചിട്ടുണ്ടെന്നും ഷീസന്‍  ഖാന്‍റെ വക്കീലന്മാര്‍ കോടതിയെ അറിയിച്ചു. ടുണീഷ ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് അലിയുമായി 15 മിനിറ്റ് വീഡിയോ കോളിൽ സംസാരിച്ചെന്ന് ഷീസാന്‍റെ അഭിഭാഷകർ കോടതിയിൽ അവകാശപ്പെട്ടു. ഈ കാര്യം പരിഗണിച്ച് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കോടതി നിര്‍ദേശിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. 

ടുണീഷയെ ഹിജാബ് ധരിക്കാനും ഉറുദു പഠിക്കാനും ഷീസന്‍ ഖാന്‍ നിർബന്ധിച്ചുവെന്നും. ഇതില്‍ ഉയരുന്ന ലവ് ജിഹാദ് ആരോപണങ്ങളും നടന്‍റെ വക്കീലന്മാരായ മിശ്രയും റായിയും നിഷേധിച്ചു. അതേ സമയം ടുണീഷയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ തരുൺ ശർമ്മ പ്രതിഭാഗത്തിന്‍റെ വാദങ്ങള്‍ പരിശോധിച്ച് എതിര്‍ വാദങ്ങള്‍ തയ്യാറാക്കാന്‍ കോടതിയോട് സമയം ആവശ്യപ്പെട്ടു. ഇതോടെയാണ് കേസ് മാറ്റിവച്ചത്. 

അതേ സമയം  ആത്മഹത്യ ചെയ്ത സീരിയൽ നടി ടുണീഷ ശർമ്മയുടെ അമ്മ വനിത ശര്‍മ്മ കൂടുതല്‍ ആരോപണവുമായി ഞായറാഴ്ച  രംഗത്ത് എത്തിയിരുന്നു. നടി ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ടുണീഷയുടെ കാമുകനായിരുന്ന ഷീസാൻ ഖാന്‍റെ കുടുംബം നടത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയാണ് വനിത നല്‍കിയത്. 

വനിതയാണ് മകളുടെ സാമ്പത്തിക കാര്യങ്ങള്‍ നിയന്ത്രിച്ചതെന്നും, അവളെ പണത്തിന് വേണ്ടി യാചിക്കാന്‍ ഇടയാക്കിയെന്നുമാണ് ഷീസാൻ ഖാന്‍റെ കുടുംബം ആരോപിച്ചത്. എന്നാല്‍ അത് നിഷേധിച്ച വനിത മൂന്ന് മാസത്തിനുള്ളില്‍ 3 ലക്ഷം രൂപ മകളുടെ അക്കൌണ്ടിലേക്ക് അയച്ചെന്നും അതിന് ബാങ്ക് രേഖകള്‍ തെളിവാണെന്നും പറയുന്നു. ഈ പണം ഷീസാൻ ഖാന്‍റെ കുടുംബം ഉപയോഗിച്ചുവെന്നാണ് കരുതുന്നതെന്നും വനിത ആരോപിക്കുന്നു. 

ഷീസാൻ ഖാനുമായുള്ള പ്രണയബന്ധം വേർപിരിഞ്ഞ് പതിനഞ്ചാം നാൾ ആണ് ഇരുവരും അഭിനയിക്കുന്ന സീരിയൽ സെറ്റിൽ വച്ച് ടൂണീഷ ആത്മഹത്യ ചെയ്യുന്നത്. നടിയുടെ അമ്മയുടെ പരാതിയിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി നടനെ അന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഷീസാൻ ഖാനും കുടുംബവും അവളെ ഉപയോഗിച്ചു ആരോപണവുമായി ടുണീഷ ശർമ്മയുടെ അമ്മ

click me!