'എല്ലാ തീരുമാനവും ശരിയായി വരണമെന്നില്ല, കുറേ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്'; ധന്യ മേരി വർഗീസ്

By Web TeamFirst Published Jan 9, 2023, 9:03 PM IST
Highlights

ബി​ഗ് ബോസ് സീസൺ നാലിലെ ശക്തയായ മത്സരാർത്ഥി കൂടിയായിരുന്നു ധന്യ.

ലയാളത്തിലും തമിഴിലുമായി നിരവധി അവസരം കിട്ടിയിട്ടുള്ള നടിയാണ് ധന്യ മേരി വര്‍ഗീസ്. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന കാലത്താണ് നടി ജോണ്‍ ജേക്കബുമായി ഇഷ്ടത്തിലാവുന്നതും വിവാഹം കഴിക്കുന്നതും. ബി​ഗ് ബോസ് സീസൺ നാലിലെ ശക്തയായ മത്സരാർത്ഥി കൂടിയായിരുന്നു ധന്യ. ബിബി ഹൗസിൽ തന്റെ ജീവിതത്തെ കുറിച്ചും നേരിട്ട പ്രതിസന്ധികളെ പറ്റിയും ധന്യ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും സിനിമകളെ കുറിച്ചും ധന്യ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

വിവാഹം ലവ് മാരേജ് അല്ലെന്നാണ് ധന്യ പറയുന്നത്. 'ലവ് മ്യാരേജ് ആണോന്ന് ചോദിച്ചാല്‍, ഞങ്ങള്‍ തന്നെ ഇഷ്ടപ്പെട്ട് വിവാഹമെന്ന തീരുമാനത്തിലേക്ക് എത്തിയതാണ്. വളരെ നേരത്തെ വിവാഹം കഴിച്ചെന്ന് അപ്പോഴും തോന്നിയിട്ടില്ല, ഇപ്പോഴും അങ്ങനെ തോന്നുന്നില്ല' എന്നും ധന്യ പറയുന്നു. 

വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്നതിനെ കുറിച്ചും ധന്യ പറയുന്നുണ്ട്. എല്ലാ തീരുമാനവും നമുക്ക് ശരിയായി വരണമെന്നില്ല. ചിലപ്പോള്‍ നമ്മള്‍ വേണ്ടെന്ന് കരുതി വിട്ട് കളയുന്ന സിനിമകളായിരിക്കും ജീവിതത്തിലെ ഏറ്റവും മികച്ചതായി മാറാന്‍ സാധ്യത ഉണ്ടായിരുന്നത്. അങ്ങനെ കുറേ നഷ്ടങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ധന്യ മേരി വര്‍ഗീസ് പറയുന്നു. ദ്രോണയിലെ വേഷത്തെ കുറിച്ചും പാലേരിമാണിക്യത്തിലെ മാണിക്യം ആകാൻ പറ്റാത്തതിനെ കുറിച്ചും നടി മനസു തുറന്നു. സീ കേരളത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ പ്രതികരണം. 

'രജനി, ശിവരാജ്കുമാർ, മോഹൻലാൽ, പ്രതീക്ഷകൾ ഏറെ'; 'ജയിലർ' കാസ്റ്റിങ് ചർച്ചയാക്കി ട്വിറ്റർ

വിവാദത്തിൽപെട്ട താരത്തിന് ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന സീരിയലിൽ അഭിനയിക്കാൻ അവസരം കിട്ടിയതോടെയാണ് പഴയ ജീവിതത്തിലേക്ക് മടങ്ങി വരാനായത്. ആ സീരിയലിലൂടെയാണ് തനിക്ക് ജീവിക്കാനുള്ള ഒരു ത്രാണി, കോൺഫിഡൻസൊക്കെ കിട്ടിയതെന്നും താരം പറഞ്ഞിരുന്നു. ഇതിനിടെ ജോണിന് ദയ എന്ന സീരിയലും കിട്ടി. നിലവിൽ സീരിയലുകളിൽ അഭിനയിക്കുന്ന താരം സോഷ്യൽ മീഡിയയിലും സജീവമാണ്. 

click me!