നടൻ വിജിലേഷ് വിവാഹിതനായി

Published : Mar 30, 2021, 10:33 AM IST
നടൻ വിജിലേഷ് വിവാഹിതനായി

Synopsis

ഫേസ്ബുക്ക് വഴിയായിരുന്നു സ്വാതിയെ വിജിലേഷ് കണ്ടെത്തിയത്. 

മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടൻ വിജിലേഷ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി സ്വാതി ഹരിദാസാണ് വധു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങിൽ വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. 

ഫേസ്ബുക്ക് വഴിയായിരുന്നു സ്വാതിയെ വിജിലേഷ് കണ്ടെത്തിയത്. മുമ്പ് തനിക്കൊരു വധുവിനെ വേണമെന്ന് പറഞ്ഞ് വിജിലേഷ് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വൈറലായിരുന്നു. വൈകാതെ തന്റെ വധുവിനെ കണ്ടുപിടിച്ചെന്ന് അറിയിച്ച് വിജിലേഷ് തന്നെ രംഗത്ത് എത്തി. 

മഹേഷിന്റെ പ്രതികാരം ഗപ്പി, അലമാര, ചിപ്പി, വിമാനം, വരത്തന്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെടുന്ന വേഷത്തിൽ വിജിലേഷ് എത്തിയിരുന്നു.

PREV
click me!

Recommended Stories

വെറും മൂന്ന് ദിവസത്തെ പരിശീലനം; ജാസിയുടെ നൃത്തത്തിന് കയ്യടിച്ച് സോഷ്യൽ മീഡിയ
'സ്കൂൾ കാലം തൊട്ട് സിനിമ സ്വപ്നം കാണാൻ കാരണക്കാരന്‍'; മമ്മൂട്ടിയെ കുറിച്ച് നിവിൻ പോളി