വിഷ്ണു വിശാലിനും ജ്വാല ഗുട്ടയ്ക്കും പെൺകുഞ്ഞ് പിറന്നു

Published : Apr 23, 2025, 05:27 PM ISTUpdated : Apr 23, 2025, 05:33 PM IST
വിഷ്ണു വിശാലിനും ജ്വാല ഗുട്ടയ്ക്കും പെൺകുഞ്ഞ് പിറന്നു

Synopsis

നടൻ വിഷ്ണു വിശാലിനും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയ്ക്കും പെൺകുഞ്ഞ് ജനിച്ചു. നാലാം വിവാഹ വാർഷികത്തിലാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്.

ചെന്നൈ: തമിഴ് നടൻ വിഷ്ണു വിശാലും ബാഡ്മിന്‍റണ്‍ താരം ജ്വാല ഗുട്ടയും പെൺകുഞ്ഞ് ജനിച്ചു. ചൊവ്വാഴ്ച വിഷ്ണു വിശാല്‍ തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ സന്തോഷവാർത്ത പങ്കുവെച്ചത്. ദമ്പതികളുടെ ആദ്യത്തെ കുഞ്ഞാണിത്.  നാലാം വിവാഹ വാർഷികത്തിലാണ് കുഞ്ഞ് ജനിച്ച വിവരം ഇരുവരും അറിയിച്ചത്.

"ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിന്റെ അനുഗ്രഹം ലഭിച്ചു. ആര്യൻ ഇപ്പോൾ ഒരു മൂത്ത സഹോദരനായി. ഇന്ന് ഞങ്ങളുടെ നാലാമത്തെ വിവാഹ വാർഷികമാണ്. അതേ ദിവസം തന്നെ സർവ്വശക്തനിൽ നിന്നുള്ള ഈ സമ്മാനം ഞങ്ങൾ നല്‍കി. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും വേണം" ജ്വാലയെ ടാഗ് ചെയ്ത് വിഷ്ണു വിശാല്‍ തന്‍റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

വിഷ്ണു വിശാൽ പോസ്റ്റിനൊപ്പം രണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്തുട്ടുണ്ട്. ആദ്യ ഫോട്ടോയില്‍ നവജാത ശിശുവിന്‍റെ കൈ പിടിച്ചിരിക്കുന്ന മാതാപിതാക്കളുടെ ചിത്രമാണ്, രണ്ടാമത്തേത് വിഷ്ണു വിശാലിന്‍റെ മകൻ ആര്യൻ ആശുപത്രിയിൽ തന്‍റെ അനുജത്തിയെ കാണുന്നതാണ്. 

2021 ഏപ്രിൽ 22 ന് ഹൈദരാബാദിൽ നടന്ന ഒരു സ്വകാര്യ വിവാഹ ചടങ്ങിലാണ് വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായത്. ഏകദേശം രണ്ട് വർഷത്തോളം പ്രണയത്തിലായ ഇരുവരും പിന്നീടാണ് വിവാഹം കഴിച്ചത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍  "ഞങ്ങൾ ഒരു വർഷത്തോളമായി പരസ്പരം അറിയാം. ഞങ്ങൾക്ക് ധാരാളം പൊതു സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അതിനാൽ ഒന്നിച്ച് ഏറെ സമയം ചെലവഴിക്കാറുണ്ട്." എന്നാണ് വിഷ്ണു വിശാല്‍ പറഞ്ഞത്. 

രജനി നടരാജുമായുള്ള ആദ്യ വിവാഹത്തിൽ വിഷ്ണു വിശാലിന് ആര്യൻ എന്നൊരു മകനുമുണ്ട്. വിവാഹ മോചനത്തിന് ശേഷം ആര്യന്‍ വിഷ്ണുവിനൊപ്പമാണ് താമസിക്കുന്നത്. 

ഐശ്വര്യ രജനീകാന്ത് സംവിധാനം നിര്‍വഹിച്ച 'ലാൽ സലാം' എന്ന ചിത്രത്തിലാണ് വിഷ്ണു വിശാൽ അവസാനമായി അഭിനയിച്ചത്. രജനീകാന്ത്, വിക്രാന്ത്, സെന്തിൽ, കെ.എസ്. രവികുമാർ തുടങ്ങിയവരും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ഇറങ്ങിയ ചിത്രം എന്നാല്‍ ബോക്സോഫീസില്‍ വന്‍ പരാജയമാണ് ഏറ്റുവാങ്ങിയത്. രജനികാന്ത് ചിത്രത്തില്‍ ഒരു എക്സറ്റന്‍റഡ് ക്യാമിയോ റോളിലാണ് എത്തിയത്. 

'ഇരണ്ടു വാനം', 'മോഹൻദാസ്', 'ആര്യൻ' എന്നീ ചിത്രങ്ങളുടെ ചിത്രീകരണമാണ് ഇപ്പോൾ വിഷ്ണു വിശാലിന്‍റെതായി നടക്കുന്നത്. ഇതില്‍ ഏത് ചിത്രം ആദ്യം റിലീസ് ചെയ്യുമെന്ന് ഉറപ്പായിട്ടില്ല. 

200 കോടി ക്ലബ്ബിലെ 21-ാമനായി 'ഗുഡ് ബാഡ് അഗ്ലി'! തമിഴില്‍ നേട്ടം ഏറ്റവും കൂടുതല്‍ ഏത് താരത്തിന്? കണക്കുകള്‍

പഹൽഗാം ആക്രമണത്തിന് പിന്നാലെ 'നിശബ്ദ പോസ്റ്റ്': അമിതാഭ് ബച്ചന്‍ വിവാദത്തില്‍, പ്രതിഷേധം !

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത