'മനുഷ്യനായാൽ ആത്മാഭിമാനം വേണം'; അധിക്ഷേപിച്ചയാൾക്ക് ചുട്ട മറുപടിയുമായി അഹാന

Published : Nov 23, 2022, 01:25 PM ISTUpdated : Nov 23, 2022, 01:35 PM IST
'മനുഷ്യനായാൽ ആത്മാഭിമാനം വേണം'; അധിക്ഷേപിച്ചയാൾക്ക് ചുട്ട മറുപടിയുമായി അഹാന

Synopsis

‘‘രണ്ട് ചാണക പീസ് തരട്ടെ’’ എന്നായിരുന്നു അഹാനയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റ്.

ലയാള സിനിമയിലെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണകുമാർ. സമൂഹമാധ്യമങ്ങളിൽ സജീവമായ അഹാന തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പലപ്പോഴും പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം വിമർശനങ്ങൾക്കും താരം ഇരയായിട്ടുണ്ട്. ഇപ്പോഴിതാ താൻ പങ്കുവച്ചൊരു പോസ്റ്റിന് താഴെ വന്ന കമന്റും അതിന് അഹാന നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്. 

‘‘രണ്ട് ചാണക പീസ് തരട്ടെ’’ എന്നായിരുന്നു അഹാനയുടെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റ്. "സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു മാറ്റത്തിന് വേണ്ടി, ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു... മനുഷ്യനെന്ന നിലയിൽ ഒരാൾക്ക് അൽപ്പം ആത്മാഭിമാനം ഉണ്ടായിരിക്കണം. തീർച്ചയായും ഒരുപാട് ആത്മസ്നേഹവും. അത്തരം അപ്രസക്തമായ, വിവേകശൂന്യമായ, വെറുപ്പുളവാക്കുന്ന, അർത്ഥശൂന്യമായ ഡയലോഗുകൾ, പ്രത്യേകിച്ച് ഒരു പൊതുസഞ്ചയത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും നിങ്ങളെത്തന്നെ വിഡ്ഢികളാക്കുകയും ചെയ്യരുത്. ശ്രദ്ധപുലർത്തുക", എന്നാണ് അഹാന മറുപടി നൽകിയത്.

പിന്നാലെ നിരവധി പേരാണ് അഹാനയ്ക്ക് പിന്തുണയുമായി രം​ഗത്തെത്തിയത്. കൃത്യമായി തന്നെ മറുപടി നൽകിയെന്നും ഇത്തരക്കാർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകണമെന്നുമാണ് ഇവർ പറയുന്നത്. 

അതേസമയം, അടി എന്ന സിനിമയാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. ഷൈന്‍ ടോം ചാക്കോ നായകനായി  എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശോഭ് വിജയന്‍ ആണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ, കുറുപ്പ് എന്നീ ചിത്രങ്ങൾക്ക് ശേഷം വേഫെറർ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്‍, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസൻ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങൾക്കു ശേഷം പ്രശോഭ് വിജയന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്‌കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.

വിജയത്തുടർച്ചയിൽ അജയ് ദേവ്​ഗൺ; അഞ്ചാം ദിനവും കളക്ഷനിൽ മിന്നിക്കയറി 'ദൃശ്യം 2'

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക