സാരിയിൽ ​ഗ്ലാമറസായി നിമിഷ സജയൻ; വീഡിയോ

By Web TeamFirst Published Nov 23, 2022, 11:13 AM IST
Highlights

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ വെള്ളിത്തിരയിൽ എത്തുന്നത്.

സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് നിമിഷ സജയൻ. തന്റെ ചിത്രങ്ങളിലെല്ലാം മലയാണ്മ തുളുമ്പുന്ന വേഷങ്ങൾ കൈകാര്യം ചെയ്താണ് നിമിഷ പ്രേക്ഷകരുടെ മനം കവർന്നത്. ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടാനും താരത്തിനായി. സമൂഹമാധ്യമങ്ങളിൽ സജീവമായ നിമിഷ പങ്കുവയ്ക്കുന്ന ഫോട്ടോസും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച പുതിയ ഫോട്ടോ ഷൂട്ട് വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. 

നാടൻ ലുക്കിൽ അതീവ ഗ്ലാമറസ്സായാണ് നിമിഷ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സാരിയാണ് നിമിഷ ധരിച്ചിരിക്കുന്നത്. അസാനിയ നസ്രിൻ ആണ് സ്റ്റൈലിസ്റ്റ്, ഫോട്ടോഗ്രാഫർ വഫാറ, മേക്കപ്പ് അശ്വനി ഹരിദാസ്. അധികം മേക്കപ്പൊന്നും ഇടാത്ത താരം ആ പതിവ് ഈ ഫോട്ടോ ഷൂട്ടിലും തെറ്റിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' എന്ന ചിത്രത്തിലൂടെയാണ് നിമിഷ സജയൻ ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ പെയറായി അഭിനയിച്ച താരം പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. 'ഒരു തെക്കൻ തല്ലു കേസ്', ആണ് നടിയുടേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നവാഗതനായ ശ്രീജിത് എൻ സംവിധാനം ചെയ്‍ത ചിത്രം ജി ആർ ഇന്ദുഗോപന്റെ 'അമ്മിണിപ്പിള്ള വെട്ടുകേസ്' എന്ന കഥയെ ആസ്‍പദമാക്കി ഒരുക്കിയതാണ്. ഇ ഫോർ എന്റർടെയ്ൻമെന്റസിന്റെ ബാനറിൽ മുകേഷ് .ആർ. മേത്തയും സി.വി. സാരഥിയും ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ. സുനിലും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. രാജേഷ് പിന്നാടന്റേതാണ് തിരക്കഥ. ഒരിടവേളക്ക് ശേഷം പത്മപ്രിയ അഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 

click me!