മണവാട്ടിയായ് ​അണിഞ്ഞൊരുങ്ങി ഐശ്വര്യ റംസായ്; ചിത്രങ്ങൾ കാണാം

Published : Nov 10, 2022, 10:22 PM IST
മണവാട്ടിയായ് ​അണിഞ്ഞൊരുങ്ങി ഐശ്വര്യ റംസായ്; ചിത്രങ്ങൾ കാണാം

Synopsis

'എല്ലാം അതിന്റെതായ സമയത്ത് കൃത്യമായി സംഭവിക്കും' എന്നാണ് ചിത്രങ്ങൾക്ക് താരം നൽകുന്ന ക്യാപ്‌ഷൻ. 

ഷ്യാനെറ്റ് പ്രേക്ഷകർക്കിടയിൽ പ്രത്യേക ഇഷ്‍ടം സ്വന്തമാക്കിയ പരമ്പരയാണ് 'മൗനരാഗം'. നലീഫ്-ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. നായിക കഥാപാത്രമായ 'കല്യാണി'യെ അവതരിപ്പിക്കുന്ന ഐശ്വര്യ റാംസായ് മുതൽ പരമ്പരയിലെ എല്ലാവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. മലയാളി അല്ലാതിരുന്നിട്ടും ഐശ്വര്യയ്ക്ക് പ്രേക്ഷകർ നൽകുന്ന പിന്തുണ ചെറുതല്ല. അതുകൊണ്ട് തന്നെ ഐശ്വര്യ പങ്കുവെക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കുമെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അത്തരത്തില്‍ ഐശ്വര്യ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. 

മെറൂൺ ലഹങ്കയ്ക്കൊപ്പം കഴുത്ത് നിറഞ്ഞു നിൽക്കുന്ന നെക്ലസും അതിന് ചേരുന്ന കമ്മലുകളുമിട്ട് അസ്സൽ മണവാട്ടി ലുക്കിലാണ് ഐശ്വര്യ റംസായ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. 'എല്ലാം അതിന്റെതായ സമയത്ത് കൃത്യമായി സംഭവിക്കും' എന്നാണ് ചിത്രങ്ങൾക്ക് താരം നൽകുന്ന ക്യാപ്‌ഷൻ. വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് എല്ലാവർക്കും പറയാനുള്ളത്. വിവാഹം ഉടനെ ഉണ്ടാകുമോന്നാണ് മറ്റ് ചിലരുടെ ചോദ്യം. 'കല്യാണി' എന്ന് അഭിസംബോധന ചെയ്താണ് പലരും കമന്റ് ചെയ്യുന്നത് പോലും. അത്രമേൽ ജനഹൃദയം താരം കീഴടക്കി എന്നതിന് തെളിവാണിത്.

പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.  പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക  വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. സഹ താരം നലീഫിനൊപ്പമുള്ള രസകരമായ റീൽസുമായി എത്താറുണ്ട്. 'കിരൺ' എന്ന കഥാപാത്രത്തെയാണ് നലീഫ് പരമ്പരയിൽ അവതരിപ്പിക്കുന്നത്. ഇരുവരും വിവാഹിതരായ ശേഷമുള്ള വിശേഷങ്ങളിലൂടെയാണ് പരമ്പര മുന്നോട്ട് പോകുന്നത്.

ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി മോഹൻലാൽ; 'എലോൺ' സ്റ്റില്ലുമായി ഷാജി കൈലാസ്

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത