ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി മോഹൻലാൽ; 'എലോൺ' സ്റ്റില്ലുമായി ഷാജി കൈലാസ്

Published : Nov 10, 2022, 10:03 PM ISTUpdated : Nov 10, 2022, 10:07 PM IST
ഒറ്റയാൾ പോരാട്ടത്തിനൊരുങ്ങി മോഹൻലാൽ; 'എലോൺ' സ്റ്റില്ലുമായി ഷാജി കൈലാസ്

Synopsis

മോഹൻലാൽ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ സ്റ്റില്ലാണ് ഷാജി കൈലാസ് പങ്കുവച്ചിരിക്കുന്നത്.

മോഹൻലാലിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രമാണ് എലോൺ. മലയാള സിനിമയിലെ ഹിറ്റ് കോമ്പോ ആയ മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്കെല്ലാം തന്നെ വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകാറുള്ളത്. സിനിമ എന്ന് റിലീസ് ചെയ്യുമെന്നാണ് ഓരോദിനവും പ്രേക്ഷകരുടെ ചോദ്യം. ഡിസംബറില്‍ റിലീസ് ഉണ്ടാകുമെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഈ അവസരത്തില്‍ ചിത്രത്തിന്റെ ഒരു സ്റ്റിൽ പങ്കുവച്ചിരിക്കുകയാണ് ഷാജി കൈലാസ്. 

മോഹൻലാൽ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രത്തിന്റെ സ്റ്റില്ലാണ് ഷാജി കൈലാസ് പങ്കുവച്ചിരിക്കുന്നത്. ""STRONGER ""than ""YESTERDAY", എന്നാണ് പോസ്റ്റിന് സംവിധായകൻ നൽകിയിരിക്കുന്ന ക്യാപ്ഷൻ. കയ്യിൽ ഫോണും പിടിച്ച് മീശ പിരിക്കുന്ന മോഹൻലാലിനെയാണ് ഫോട്ടോയിൽ കാണാനാകുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി രം​ഗത്തെത്തുന്നത്.

"എത്രയും പെട്ടെന്ന് ഇതും കൂടെ ഇറക്കു ഇതും കൂടെ കഴിഞ്ഞാൽ ലാലേട്ടന്റെ വരാൻ ഇരിക്കുന്ന എല്ലാ സിനിമയും നൈസ് ആണ്, കഴിയുമെങ്കിൽ ott ഇറക്കുക. ഇനി ഒട്ടും പറ്റില്ല തിയറ്ററിൽ ആണെങ്കിൽ കഴിവതും വേഗം ഇറക്കുക, യഥാർത്ഥ ഹീറോകൾ എപ്പോഴും തനിച്ചാണ്", എന്നിങ്ങനെ പോകുന്നു കമന്റുകൾ. നാളെ ചിത്രത്തെ സംബന്ധിച്ച് എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടാകുമോന്നും ചിലർ ചോദിക്കുന്നുണ്ട്. 

12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാജി കൈലാസ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം 'റെഡ് ചില്ലീസ്'ആയിരുന്നു ഈ കോമ്പോയിൽ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ഒടിടിയിൽ ആയിരിക്കും എലോൺ റിലീസ് ചെയ്യുക. ചിത്രം തിയറ്ററിൽ എത്തിക്കാൻ പറ്റില്ലെന്നും വന്നാൽ ​ലാ​ഗ് ആണെന്ന് ജനങ്ങൾ പറയുമെന്നും സംവിധായകൻ നേരത്തെ സംവിധായകൻ പറഞ്ഞിരുന്നു.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രമാണ് എലോൺ. ഷാജി കൈലാസിന്‍റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.  ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ദേഷ്യം തല്ലി തീർക്കുന്ന രാജേഷിനെ തറപറ്റിച്ച ജയ; 'ജയ ജയ ജയ ജയ ഹേ' മേക്കിം​ഗ് വീഡിയോ

PREV
Read more Articles on
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത