'അങ്കിളേ ഒരു ഫോട്ടോ'; ആശുപത്രിയിൽ നിന്നെത്തിയ കുട്ടി ആരാധകനെ ചേർത്തുനിർത്തി സുരേഷ് ​ഗോപി

Published : Nov 09, 2022, 11:18 AM ISTUpdated : Nov 09, 2022, 11:25 AM IST
'അങ്കിളേ ഒരു ഫോട്ടോ'; ആശുപത്രിയിൽ നിന്നെത്തിയ കുട്ടി ആരാധകനെ ചേർത്തുനിർത്തി സുരേഷ് ​ഗോപി

Synopsis

നടനെ കാണാനായി ആശുപത്രിയിൽ നിന്നും ഓടി വന്നതാണ് കുഞ്ഞെന്ന് ഒപ്പമുള്ളവർ സുരേഷ് ​ഗോപിയോട് പറയുന്നു.

ലയാളികളുടെ പ്രിയ താരമാണ് സുരേഷ് ​ഗോപി. അഭിനേതാവിന് പുറമെ താനൊരു മികച്ച രാഷ്ട്രീയക്കാരനും പാട്ടുകാരനുമാണെന്ന് സുരേഷ് ​ഗോപി ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. നിസ്സഹായരുടെ മുന്നിൽ സഹായ ഹസ്തവുമായി സുരേഷ് ​ഗോപി എത്തിയ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. നിലവിൽ തന്റെ രണ്ടാമത്തെ മകനൊപ്പമുള്ള ചിത്രത്തിന്റെ ഷൂട്ടിം​ഗ് തിരക്കുകളിലാണ് സുരേഷ് ​ഗോപി. ഈ അവസരത്തിൽ ഫോട്ടോ എടുക്കാനായി സുരേഷ് ​ഗോപിയുടെ അടുത്തെത്തിയ കുട്ടി ആരാധകന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

ലൊക്കേഷനിൽ സുരേഷ് ​​ഗോപിക്കൊപ്പം ഫോട്ടോ എടുക്കാനുള്ള തിരക്കിലായിരുന്നു ആരാധകർ. ഇതിനിടയിലാണ് കയ്യിൽ കെട്ടുമായി ആശുപത്രിയിൽ നിന്നും താരത്തെ കാണാനെത്തിയ കുട്ടി എത്തിയത്. ഈ കുട്ടിയുടെ സഹോദരി 'അങ്കിളേ ഒരു ഫോട്ടോ എടുക്കണം' എന്ന് പറഞ്ഞ് സുരേഷ് ​ഗോപിയെ വിളിക്കുക ആയിരുന്നു. നടനെ കാണാനായി ആശുപത്രിയിൽ നിന്നും ഓടി വന്നതാണ് കുഞ്ഞെന്ന് ഒപ്പമുള്ളവർ സുരേഷ് ​ഗോപിയോട് പറയുകയും ചെയ്യുന്നുണ്ട്. ശേഷം കുട്ടി ആരാധകനെ ചേർത്തു നിർത്തി ഫോട്ടോ എടുത്ത ശേഷമാണ് നടൻ മടങ്ങിയത്. 

അതേസമയം, 'ജെഎസ്‍കെ' എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. പ്രവീണ്‍ നാരായണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുരേഷ് ഗോപി വക്കീല്‍ കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ മാധവ് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും 'ജെഎസ്‍കെ'യ്‍ക്കുണ്ട്. അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, അസ്‍കര്‍ അലി, മുരളി ഗോപി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. 

ജീവിക്കാൻ ലോട്ടറി വിറ്റ് 'ആക്ഷൻ ഹീറോ ബിജു'വിലെ നടി

'മേം ഹൂം മൂസ'യാണ് സുരേഷ് ​ഗോപിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്റണി, മേജർ രവി, പുനം ബജ്‍വ ,അശ്വിനി റെഡ്ഡി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, ശരൺ, സ്രിന്ദ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

'ഞാൻ അവരുടെ ഇടയിൽ പിആർ വർക്ക് ചെയ്തിട്ടുണ്ടായിരുന്നു'; ജോജുവിന്റെ ആരോപണങ്ങൾക്ക് പരോക്ഷ മറുപടി?; ചർച്ചയായി കുഞ്ചാക്കോ ബോബന്റെ വാക്കുകൾ
'അന്ന് കറുപ്പിലും അങ്ങനെ ചെയ്തു, ഇന്ന് വിജയ് പടത്തിലും', ഹൃദയം തകര്‍ന്ന് കണ്ണുനിറച്ച് നടി ആനന്ദി