Aiswarya Dubai Trip : കിടിലൻ ഡാൻസ് വീഡിയോയുമായി ഐശ്വര്യ, ഒപ്പം ദുബായ് ട്രിപ്പ് വീഡിയോകളും

Published : Dec 31, 2021, 08:05 PM IST
Aiswarya Dubai Trip : കിടിലൻ ഡാൻസ് വീഡിയോയുമായി ഐശ്വര്യ, ഒപ്പം ദുബായ് ട്രിപ്പ് വീഡിയോകളും

Synopsis

ഏഷ്യാനെറ്റ്  പരമ്പരകളിൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്  'മൗനരാഗം' (Mounaragam). നലീഫ്- ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഏഷ്യാനെറ്റ്  പരമ്പരകളിൽ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നാണ്  'മൗനരാഗം' (Mounaragam). നലീഫ്- ഐശ്വര്യ റാംസായ് എന്നിവരാണ് പരമ്പരയിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.  നായിക കഥാപാത്രമായ കല്യാണിയെ അവതരിപ്പിക്കുന്നത് ഐശ്വര്യ റാംസായ്  ആണ്. നായക വേഷത്തിലാകട്ടെ നലീഫും. പരമ്പരയിലെ താരങ്ങളെല്ലാം പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. 


സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ താരങ്ങളെല്ലാം. ഇപ്പോഴിതാ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണി, അഥവാ ഐശ്വര്യ റാംസായ് പങ്കുവച്ച  വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കിടിലൻ ഡാൻസ് സ്റ്റെപ്പുകളാണ് താരം പങ്കുവച്ചിരിക്കുന്നത്. പരമ്പരയിൽ ഊമയായ സാധു പെൺകുട്ടിയുടെ വേഷത്തിലെത്തുന്ന ഐശ്വര്യയുടെ കിടിലൻ ഡാൻസ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.


നേരത്തെ പങ്കുവച്ച തന്റെ ദുബായ് യാത്രയുടെ ചിത്രങ്ങളോടൊപ്പം  പുതിയ രസികൻ ദുബായ് സ്‍പെഷ്യൽ വീഡിയോയും താരം പോസ്റ്റ് ചെയ്‍തിട്ടുണ്ട്..  ദുബായിൽ ഓപ്പൺ കാറിൽ കറങ്ങുന്നതും ഡാൻസ് ചെയ്യുന്നതുമൊക്കെയാണ് ആദ്യ വീഡിയോ  എങ്കിൽ മണൽ പരപ്പിൽ ആടി തിമർക്കുന്നതാണ് പുതിയ വീഡിയോ. ഇതിനോടകം തന്നെ ട്രെൻഡിങ് ആണ് വീഡിയോ.


പ്രദീപ് പണിക്കരുടെ രചനയിൽ മനു സുധാകരന്‍ സംവിധാനം ചെയ്യുന്ന പരമ്പരയാണ് 'മൗനരാഗം'. 'ഭാര്യ' എന്ന പരമ്പരയ്ക്കു ശേഷമാണ് പുതിയ പരമ്പരയുമായി മനു സുധാകരന്‍ എത്തിയത്. ഏഷ്യാനെറ്റിനായി നിരവധി സൂപ്പർ ഹിറ്റ് സീരിയലുകളിൽ പ്രവര്‍ത്തിച്ചയാളാണ് പ്രദീപ് പണിക്കര്‍.  പ്രദീപ് പണിക്കരാണ് ഐശ്വര്യയെ ആദ്യമായി മലയാളത്തിൽ അവതരിപ്പിച്ചത്. ഐശ്വര്യയ്ക്കൊപ്പം നായക  വേഷത്തിലെത്തുന്ന നലീഫും തമിഴ് താരമാണ്. ഇരുവരും മലയാളം സംസാരിക്കും. 

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക