Manju Warrier Photos: ‘പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ്'; വൈറലായി മഞ്ജുവാര്യരുടെ ഫോട്ടോഷൂട്ട്

Web Desk   | Asianet News
Published : Dec 31, 2021, 03:40 PM IST
Manju Warrier Photos: ‘പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ്'; വൈറലായി മഞ്ജുവാര്യരുടെ ഫോട്ടോഷൂട്ട്

Synopsis

മരക്കാർ ആണ് മഞ്ജു വാര്യരുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 

ലയാളികളുടെ പ്രിയതാരമാണ് മഞ്ജു വാര്യർ(Manju Warrier). തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന താരത്തിന് ആരാധകർ ഏറെയാണ്. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ(Lady Supper Star) എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, കേരളത്തിലെ മികച്ച അഭിനേതാക്കളിൽ ഒരാളുകൂടിയാണ്. സമൂഹമാധ്യമങ്ങളിൽ(Social Media) അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

‘പോയതിനെക്കാൾ നല്ലത് വരാനിരിക്കുന്നതാണ്’ എന്നാണ് പുതിയ ഫോട്ടോയ്‌ക്കൊപ്പം മഞ്ജു ഫേസ്ബുക്കില്‍ കുറിച്ചത്. ജീന്‍സും ഓവര്‍കോട്ടും ധരിച്ച് സ്‌റ്റൈലിഷ് ലുക്കിലാണ് മഞ്ജു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുമായി രം​ഗത്തെത്തിയത്. 

മരക്കാർ ആണ് മഞ്ജു വാര്യരുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ മഞ്ജുവിന്‍റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാൽ ആയിരുന്നു കുഞ്ഞാലി മരക്കാരായി എത്തിയത്. ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. 

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക