നിത അംബാനിയെ 'ഭാഭി' എന്ന് വിളിച്ച് ആലിയ ഭട്ട്, സ്റ്റേജ് മുഴുവൻ നിശബ്ദം ! ഉടൻ 'മാം' എന്ന് തിരുത്തി നടി

Published : Apr 21, 2026, 05:23 PM IST
Alia bhatt

Synopsis

ഒരു അവാർഡ് ഷോയിൽ നിത അംബാനിയെ 'ഭാഭി' എന്ന് വിളിച്ച ആലിയ ഭട്ടിന്റെ വീഡിയോ വൈറലായി. നിതയുടെ പ്രതികരണത്തിൽ അബദ്ധം മനസ്സിലാക്കിയ താരം ഉടൻ 'നിത മാം' എന്ന് തിരുത്തി.

ബോളിവുഡിലെ താര സുന്ദരിയാണ് ആലി ഭട്ട്. ബാലതാരമായി സിനിമയിലെത്തിയ താരം പിന്നീട് സഹതാരമായും നായികയായും തിളങ്ങുകയായിരുന്നു. സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെയായിരുന്നു നായികയായിട്ടുള്ള അരങ്ങേറ്റം. നാഷണൽ അവാർഡ് വിന്നർ കൂടിയായ ആലിയ ഭട്ടിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നിത അംബാനിയെ 'ഭാഭി' എന്ന് വിളിക്കുന്നൊരു വീഡിയോ ആണിത്.

ഒരു അവാർഡ് ഷോയിലെ വീഡിയോയാണിത്. ആലിയ ഭട്ടും പരിപാടിയിൽ അവതാരകയായി എത്തിയിരുന്നു. അവാർഡ് പ്രഖ്യാപിക്കാനായി നിത അംബാനിയെ സ്റ്റേജിലേക്ക് വിളിക്കുമ്പോൾ, ആലിയ “ഭാഭി” എന്ന് വിളിച്ചു. സ്റ്റേജിലേക്ക് എത്തിയ നിതാ അംബാനി ഉടനെ “ഹലോ ആലിയ” എന്ന് പറഞ്ഞ് ഒരു ചെറിയ ചിരി ചിരിച്ചു. ആ ചിരിയോടെ തന്നെ ആലിയക്ക് കാര്യത്തിന്റെ ഗൗരവം മനസ്സിലായി തുടർന്ന് ഉടൻ തന്നെ “നിത മാം, താങ്ക് യൂ സോ മച്ച്” എന്ന് തിരുത്തി പറഞ്ഞു. ആ നിമിഷത്തിൽ സ്റ്റേജിലും ചുറ്റുമുള്ളവരും ഒറ്റ നിമിഷം സൈലന്റ് ആയിരുന്നു.

അതേസമയം, ആൽഫ എന്ന ചിത്രമാണ് ആലിയയുടേതായി വരാനിരിക്കുന്നത്. ചിത്രം ജൂലൈയിലാണ് തിയറ്ററുകളിൽ എത്തുക. യഷ് രാജ് ഫിലിംസ് ആണ് നിർമ്മാണം. സ്പൈ ആക്ഷൻ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ശർവരി, ബോബി ഡിയോൾ, അനിൽ കപൂർ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഡിജിറ്റൽ റിലീസിലേക്ക് ചിത്രം പോകുന്നുവെന്ന തരത്തിൽ നേരത്തെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. രണ്ട് തവണ റിലീസ് മാറ്റിയതായിരുന്നു അതിന് കാരണം. ഒടുവിൽ ആൽഫ ഈ വർഷം ജൂലൈ മാസത്തിൽ തീയറ്ററുകളിൽ എത്തുമെന്ന് സ്ഥിരീകരണം വരികയായിരുന്നു. യഷ് രാജ് ഫിലിംസിന്റെ ആദ്യത്തെ ഫീമെയിൽ ഓറിയന്റെഡ് സിനിമ കൂടിയാണ് ആൽഫ.

PREV
Read more Articles on
click me!

Recommended Stories

'സാമി ഒന്ന് നിന്നേ, അങ്ങനങ്ങ് പോയാലോ'; അത് സ്ക്രിപ്റ്റല്ല, 'സിബിഐ അടി' വന്ന വഴി പറഞ്ഞ് സായ് കുമാർ
​ഗുരുവായൂർ നടയിൽ പ്രണയ സാഫല്യം; ​വ്ളോഗർ ഗ്ലാമി ഗംഗ വിവാഹിതയായി, വരൻ വിഷ്ണു