നടുവേദനയും തലവേദയും ഒന്നിച്ചെത്തിയാല്‍ ഇങ്ങനെ ഫോട്ടോഷൂട്ട് നടത്താമെന്ന് അമേയ

Web Desk   | Asianet News
Published : Jun 13, 2021, 11:04 PM IST
നടുവേദനയും തലവേദയും ഒന്നിച്ചെത്തിയാല്‍ ഇങ്ങനെ ഫോട്ടോഷൂട്ട് നടത്താമെന്ന് അമേയ

Synopsis

വാക്‌സീന്‍ എടുത്തതിനുശേഷം തലവേദനയും നടുവേദനയും വന്നാലും ഫോട്ടോഷൂട്ട് നടത്തുമെന്നാണ് അമേയ പുതിയ ഫോട്ടോഷൂട്ടിലൂടെ പറയുന്നത്.

മിനി സ്‌ക്രീനിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമേയ. ആട് 2, ഒരു പഴയ ബോംബ് കഥ മുതലായ ചിത്രങ്ങളിലൂടെ അഭിനയരംഗത്തേക്കെത്തിയ അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത് കരിക്ക് വെബ് സിരീസിലെ കഥാപാത്രത്തിലൂടെയായിരുന്നു. മോഡല്‍ കൂടിയായ അമേയ സോഷ്യല്‍ മീഡിയയിലും സജീവമാണ്. നിലപാടുകള്‍കൊണ്ടും വ്യത്യസ്തയായ അമേയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. കൊവിഡ് വാക്‌സിന്‍ എടുത്തുകഴിഞ്ഞ്, കഴിഞ്ഞ ദിവസം അമേയ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളും അതിനു നല്‍കിയിരിക്കുന്ന ക്യാപ്ഷനുമാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

വാക്‌സീന്‍ എടുത്തതിനുശേഷം തലവേദനയും നടുവേദനയും വന്നാലും ഫോട്ടോഷൂട്ട് നടത്തുമെന്നാണ് അമേയ പുതിയ ഫോട്ടോഷൂട്ടിലൂടെ പറയുന്നത്. ആഫ്റ്റര്‍ വാക്‌സിന്‍ ഫോട്ടോഷൂട്ട് എങ്ങനെ നടത്തുമെന്ന് ക്യാമറാമാനുമായി സംസാരിച്ചതാണ് ക്യാപ്ഷനായി അമേയ ചേര്‍ത്തിരിക്കുന്നത്. ഒരു വെറൈറ്റി ചിത്രം എടുക്കണമെന്ന് അമേയ പറയുമ്പേള്‍, വാക്‌സിന്‍ എടുത്തിട്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്നാണ് ക്യാമറാമാന്‍ ചോദിക്കുന്നത്. ചെറിയ നടുവേദനയും തലവേദനയും ഉണ്ടെന്ന് അമേയ പറയുമ്പോള്‍, ഓക്കെ പിക് സെറ്റ് എന്നുപറഞ്ഞാണ് ഫോട്ടോഗ്രാഫര്‍ പണി തുടങ്ങുന്നത്. ക്യാപ്ഷന്‍ കൂടാതെ, ആരും പേടിക്കണ്ട, എല്ലാവരും വാക്‌സീന്‍ സ്വീകരിക്കണമെന്നും അമേയ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക