
അഭിനേത്രിയും മോഡലുമാണ് അഞ്ജലി അമീര്‍. മമ്മൂട്ടി നായകനായി എത്തിയ പേരൻപ് എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് അഞ്ജലി സുപരിചിത ആകുന്നത്. നായികയായി അഭിനയിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെണ്ടര്‍ വനിത കൂടിയാണ് അഞ്ജലി. പിന്നീട് 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുവര്‍ണപുരുഷന്‍ എന്ന ചിത്രത്തിലും സൂചിയും നൂലും എന്ന തെലുഗു ചിത്രത്തിലും താരം അഭിനയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ ശ്രദ്ധനേടാറുണ്ട്.
അടുത്തിടെ ബോള്‍ഡ് ഫോട്ടോഷൂട്ടുമായി അഞ്ജലി എത്തിയിരുന്നു. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുടെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന താരം അതിന് കൃത്യമായി മറുപടിയും കൊടുക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് അഞ്ജലി. ഗ്ലാമറസ് ചിത്രമാണ് അഞ്ജലി ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. വിമർശിക്കുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയാണ് താരം ക്യാപ്ഷനായി നൽകിയിരിക്കുന്നത്.
'വസ്ത്രധാരണത്തില്‍ പ്രകോപിതര്‍ ആയവര്‍ക്ക് വേണ്ടി ഈ ചിത്രങ്ങള്‍ സമര്‍പ്പിക്കുന്നു' എന്നാണ് അഞ്ജലി അമീർ കുറിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തെ പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. താത്തിന്റെ സഹപ്രവർത്തകരിൽ പലരും ഫോട്ടോയ്ക്ക് ലൈക്കും കമന്റുമായി എത്തുന്നുണ്ട്. ബിഗ്ഗ് ബോസ് താരം നവീന്‍ അറയ്ക്കലടക്കം ചിത്രത്തിന് പ്രതികരണം അറിയിച്ചിട്ടുണ്ട്. നിരവധി പേർ ഹോട്ട് ഗ്ലാമറസ് എന്ന് പറയുമ്പോൾ കിടിലനെന്നാണ് ഭൂരിഭാഗം പേരുടെയും കമന്റുകൾ.
മുമ്പ് ഈറൻ വേഷത്തിലുള്ള ഗ്ലാമർ ഫോട്ടോയ്ക്ക് താഴെ ഡ്രസ് കുറഞ്ഞുവരികയാണല്ലോ എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ രസകരമായി കൂളായിട്ടായിരുന്നു അഞ്ജലിയുടെ മറുകമന്റ്. തെലുങ്ക് സിനിമയിൽ അവസരത്തിനായിട്ടാണെന്നായിരുന്നു അഞ്ജലി പറഞ്ഞത്. അഞ്ജലിയുടെ ചിത്രവും കമന്റും മറുകമന്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.
അമ്മയായ സന്തോഷം പങ്കുവച്ച് മൃദുല വിജയ്; ആശംസകളുമായി ആരാധകര്‍
പേരന്‍പ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ തിളങ്ങിയ താരമാണ് അഞ്ജലി അമീര്‍. സിനിമയിലൂടെ പ്രേക്ഷക മനസില്‍ സ്ഥാനം നേടിയ അഞ്ജലി പിന്നീട് ബിഗ് ബോസ് സീസണ്‍ ഒന്നിലും പങ്കെടുത്തു. എന്നാല്‍ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ദിവസങ്ങള്‍ക്കകം താരം പുറത്തേക്ക് പോവുകയും ചെയ്തു. അഞ്ജലി തന്റെ വിശേഷങ്ങള്‍ എല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. തന്റെ പ്രതിസന്ധികളും പ്രശ്‌നങ്ങളുമെല്ലാം ആരാധകരോട് നേരത്തെ താരം പങ്കുവച്ചിരുന്നു.