അമ്മയായ സന്തോഷം പങ്കുവച്ച് മൃദുല വിജയ്; ആശംസകളുമായി ആരാധകര്‍

Published : Aug 19, 2022, 05:42 PM IST
അമ്മയായ സന്തോഷം പങ്കുവച്ച് മൃദുല വിജയ്; ആശംസകളുമായി ആരാധകര്‍

Synopsis

തങ്ങളുടെ വിശേഷങ്ങളൊക്കെ മൃദുലയും യുവയും സോഷ്യല്‍ മീഡിയിലൂടെ പങ്കുവെക്കാറുണ്ട്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് മൃദുല വിജയ്. മിനിസ്‌ക്രീനിലൂടെ മലയാളിക്ക് പരിചിതനായ യുവ കൃഷ്ണയാണ് മൃദുലയുടെ ജീവിത പങ്കാളി. ഭാര്യ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിലൂടെ മിനിസ്‌ക്രീനിലെ മിന്നും താരമായി മാറിയ മൃദുല തുമ്പപ്പൂ എന്ന പരമ്പരയിലാണ് അവസാനം അഭിനയിച്ചിരുന്നത്. പരമ്പരയില്‍ നിന്ന് തല്‍ക്കാലത്തേക്ക് മാറിക്കൊണ്ടായിരുന്നു മൃദുല താനൊരു അമ്മയാകാനൊരുങ്ങുന്ന സന്തോഷം പങ്കുവച്ചത്. ഇപ്പോളിതാ ആ കാത്തിരിപ്പ് യാഥാര്‍ഥ്യമായിരിക്കുന്നുവെന്ന വിവരം അറിയിച്ചിരിക്കുകയാണ് മൃദുല.

''ദൈവം ഞങ്ങള്‍ക്ക് ഒരു സുന്ദരിയായ പെണ്‍കുഞ്ഞിനെ നല്‍കി അനുഗ്രഹിച്ചിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഒരുപാട് നന്ദി',' എന്നാണ് ആശുപത്രിയില്‍ നിന്നുള്ള ഒരു ചിത്രത്തിനൊപ്പം മൃദുല കുറിച്ചിരിക്കുന്നത്. കുഞ്ഞിന്‍റെയും അമ്മയുടെയും കൈകള്‍ മാത്രമാണ് ചിത്രത്തില്‍ ഉള്ളത്. നിരവധി സഹപ്രവര്‍ത്തകരും ആരാധകരുമാണ്  മൃദുലയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. അലീന പടിക്കല്‍, അഞ്ജലി അമീര്‍, ഷിയാസ് കരിം, അര്‍ച്ചന സുശീലന്‍, സൗപര്‍ണിക സുഭാഷ്, ആതിര മാധവ്, ഉമ നായര്‍, പ്രീത പ്രദീപ്, ലിന്റു റോണി, ശ്രിനീഷ് അരവിന്ദ്, ഷഫ്‌ന നിസാം, ദിയ മേനോന്‍ തുടങ്ങി വലിയൊരു താരനിര തന്നെ മൃദുലയുടെ പോസ്റ്റിലൂടെ ആശംസകള്‍ അറിയിച്ചിട്ടുണ്ട്.

ഗര്‍ഭിണിയായ ആദ്യ സമയം മുതലുള്ള വിശേഷങ്ങള്‍ യുവയും മൃദുലയും പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. ലൈറ്റ് പര്‍പ്പിള്‍ കളര്‍ മെറ്റേണിറ്റി വെയറില്‍ ഒരു മാലാഖയെ പോലെയെത്തിയ മൃദുലയുടെ ചിത്രങ്ങള്‍ അടുത്തിടെ വൈറല്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം ആറ്റുകാല്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലെ മനു പ്രതാപ് എന്ന കഥാപാത്രമായാണ് യുവ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്.

ALSO READ: കഥയാണ് താരം, ഒപ്പം അനശ്വരയും; 'മൈക്ക്' റിവ്യൂ

PREV
click me!

Recommended Stories

'ഹാപ്പി 14th മൈ ജാൻ'; വിവാഹ വാർഷികത്തിൽ അമാലിനെ ചേർത്തണച്ച് ദുൽഖർ
'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി