8-ാം ക്ലാസിലെ ക്രഷ്, പക്ഷേ വിധി രണ്ടുവഴിക്കാക്കി, ഒടുവിൽ അവർ ഒന്നായി; 'ശരിയായ വ്യക്തി വൈകിയേ വരൂ'ന്ന് അഞ്ജു അരവിന്ദ്

Published : Apr 06, 2026, 04:02 PM ISTUpdated : Apr 06, 2026, 04:07 PM IST
Anju aravind

Synopsis

അഞ്ജു അരവിന്ദിന്‍റെ ആദ്യവിവാഹം ഡിവോഴ്സിലാണ് അവസാനിച്ചത്. രണ്ടാമത് വിവാഹം കഴിച്ചയാള്‍ മരിച്ചു. ശേഷം കഴിഞ്ഞ ആറ് വര്‍ഷമായി സഞ്ജയിയുമായി അവര്‍ ലിവിന്‍ റിലേഷനിലാണ്. 

ലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അഞ്ജു അരവിന്ദ്. അക്ഷരം എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം പിന്നീട് തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷാ സിനിമകളിലും സജീവമായി. രജനികാന്ത്, വിജയ് അടക്കമുള്ള താരങ്ങൾക്കൊപ്പം അഭിനയിച്ച താരത്തിന്‍റെ, ദോസ്ത് എന്ന ചിത്രത്തിലെ വേഷം മലയാളികൾക്ക് ഏറെ പ്രിയങ്കരമാണ്. സിനിമയ്ക്കൊപ്പം സീരിയലുകളിലും അഭിനയിച്ച അഞ്ജു അരവിന്ദ് പങ്കുവച്ചൊരു പുതിയ പോസ്റ്റ് ഏറെ ശ്രദ്ധനേടുകയാണ് ഇപ്പോള്‍.

തന്റെ ലിവിൻ പാർണറായ സഞ്ജയ് അമ്പലപ്പറമ്പത്തിനൊപ്പമുള്ള ഫോട്ടോകളാണ് അഞ്ജു അരവിന്ദ് പങ്കിട്ടിരിക്കുന്നത്. തങ്ങളുടെ പഴയകാല ഫോട്ടോകൾ മുതൽ ഇതുവരെയുള്ളവ കൂട്ടിച്ചേർത്തൊരു വീഡിയോ ആക്കിയാണ് അഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. "ശരിയായ വ്യക്തി എപ്പോഴും ഏറെ വൈകിയെ വരൂ. എന്നാൽ അവർ വന്നു കഴിഞ്ഞാൽ ജീവിതം വളരെ മനോഹരമാകും. നിന്നെ കണ്ടുമുട്ടിയപ്പോൾ എനിക്കുണ്ടായ അനുഭവം പോലെ", എന്ന വാക്കും വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിരവധി പേരാണ് ഇരുവര്‍ക്കും ആശംസ അറിയിച്ച് എത്തിയിരിക്കുന്നത്. 

മുൻപ് തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും ലിവ് ഇൻ റിലേഷനെ പറ്റിയും അഞ്ജു അരവിന്ദ് പറഞ്ഞ കാര്യങ്ങൾ ഏറെ ശ്രദ്ധനേടിയിരുന്നു. ''ആദ്യവിവാഹം ഡിവേഴ്സ് ആയി. രണ്ടാമത് വിവാഹം കഴിച്ചയാൾ മരിച്ചു പോയി. അതിന് ശേഷം ഞാനിപ്പോൾ ലിവ് ഇൻ റിലേഷനിലാണ്. സഞ്ജയ് അമ്പലപ്പറമ്പത്ത് എന്നാണ് പുള്ളിയുടെ പേര്. കഴിഞ്ഞ അ‍ഞ്ച് വർഷമായി ഞങ്ങൾ ഒരുമിച്ചാണ് താമസം. എട്ടാം ക്ലാസിൽ വച്ച് എനിക്കുണ്ടായ ആദ്യ ക്രഷ് ആയിരുന്നു സഞ്ജയ്. പക്ഷേ പിന്നീട് ഞ്ങ്ങൾ രണ്ട് വഴിക്കായി. ഒടുവിൽ ഒന്നിച്ചു'', എന്നാണ് കഴിഞ്ഞ വർഷം ഒരു തമിഴ് ചാനലിനോട് അഞ്ജു അരവിന്ദ് പറഞ്ഞത്.

PREV
Read more Articles on
click me!

Recommended Stories

'നാണമില്ലേ കരണേ'; അന്ന് യാമിയെ അവ​ഗണിച്ചു, ഇന്ന് ഭർത്താവ് 1500 കോടി സിനിമ ഒരുക്കിയപ്പോൾ കെട്ടിപ്പിടിത്തം! വിമർശനം
എത്രയോ പേർ കുഞ്ഞുങ്ങളെ കളഞ്ഞ് മറ്റൊരാള്‍ക്കൊപ്പം പോകുന്നു, അത് സ്ത്രീത്വത്തിന് അപമാനമല്ലേ: ജാസി