
സോഷ്യൽ മീഡിയയിൽ ഇപ്പോൾ സബ്സ്ക്രിപ്ഷനാണ് താരം. സിനിമാ താരങ്ങളും സോഷ്യൽ മീഡിയ താരങ്ങളും വൈറൽ വ്യക്തികളുമെല്ലാം സബ്ക്രിപ്ഷനിലേക്ക് കടന്നു കഴിഞ്ഞു. മറ്റൊരിടത്തും പങ്കുവയ്ക്കാത്ത, തങ്ങളുടെ ഹിഡൻ ടാലന്റുകൾ അടക്കമുള്ളവ ആയിരിക്കും ഇവിടെ അവർ അപ്ലോഡ് ചെയ്യുന്നത്. ചിലർ അതിനെ 'എക്സ്ക്ലൂസീവ് കണ്ടന്റ്' എന്ന ഓമനപ്പേരിലാണ് വിളിക്കുന്നത്. സബ്സ്ക്രിപ്ഷൻ വലിയ ചർച്ചയാകുന്നതിനിടെ നടി അന്ന രാജനും ഇതുമായി ബന്ധപ്പെട്ടൊരു പോസ്റ്റ് പങ്കിട്ടിട്ടുണ്ട്.
'എന്‍റെ ലോകത്തേക്ക് കൂടുതൽ അടുക്കാം. എൻ്റെ സബ്സ്ക്രിപ്ഷനിൽ ചേരൂ', എന്ന ക്യാപ്ഷനോടെ ഒരു വീഡിയോയാണ് അന്ന രാജൻ ഷെയർ ചെയ്തിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും ഇക്കാര്യം പങ്കുവച്ചിട്ടുണ്ട്. നിലവിൽ 627 സബ്സ്ക്രൈബേഴ്സ് അന്നയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉണ്ട്. 390 രൂപയാണ് സബ്സ്ക്രിപ്ഷന്‍ തുക. 97 സ്റ്റോറികളും നാല് പോസ്റ്റും 29 റീലുകളും അന്ന ഇതിനകം ഷെയർ ചെയ്തിട്ടുണ്ട്.
ആന്‍റണി വര്ഗീസ് നായകനായി എത്തിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് അന്ന രാജന്‍ വെള്ളിത്തിരയില്‍ എത്തുന്നത്. അന്ന രേഷ്മ രാജൻ എന്നാണ് യഥാര്‍ത്ഥ പേര്. അങ്കമാലി ഡയറീസിലെ ലിച്ചി എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ഈ പേരില്‍ താരത്തെ അറിയപ്പെടുകയും ചെയ്തിരുന്നു. ശേഷം മോഹന്‍ലാലിന്‍റെ വെളിപ്പാടിന്റെ പുസ്തകത്തിലും അന്ന അഭിനയിച്ചു. അയ്യപ്പനും കോശിയും, മധുര രാജ തുടങ്ങിയ സിനിമകളിലും അന്ന രാജന്‍ വേഷങ്ങള്‍ ചെയ്തു.
സമീപകാലത്ത് ഉദ്ഘാടന വേദികളിലാണ് അന്ന രാജന്‍ സജീവമായത്. പലപ്പോഴും ബോഡി ഷെയ്മിംഗ് അടക്കമുള്ള കാര്യങ്ങള്‍ താരത്തിന് നേരിടേണ്ടി വന്നിരുന്നു. മാര്‍ച്ച് 3ന് നടന്ന ആറ്റുകാല്‍ പൊങ്കാലയില്‍ തന്നെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരെ അന്ന രംഗത്ത് എത്തിയിരുന്നു.