അനു ജോസഫിന്റെ 'പൂച്ചക്കൊട്ടാരം'; ചെലവാകുന്നത് ഒരു കോടിയോളം രൂപയോ ?

Published : Jul 02, 2023, 08:09 AM ISTUpdated : Jul 02, 2023, 08:13 AM IST
അനു ജോസഫിന്റെ 'പൂച്ചക്കൊട്ടാരം'; ചെലവാകുന്നത് ഒരു കോടിയോളം രൂപയോ ?

Synopsis

വീട്ടില്‍ പൂച്ചകള്‍ക്ക് വേണ്ടി മാത്രം 1200 സ്വകയര്‍ഫീറ്റുള്ള ഒരു ഏരിയ 'പൂച്ചകൊട്ടാരത്തിന്' വേണ്ടി ഒരുക്കുകയാണ്.

കാര്യം നിസ്സാരം എന്ന ഷോയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനു ജോസഫ്. പിന്നീട് നിരവധി ടെലിവിഷന്‍ ഷോകളിലൊക്കെ എത്തിയ അനു ഏറ്റവും ഒടുവില്‍ പ്രത്യക്ഷപ്പെട്ടത് ബിഗ് ബോസ് റിയാലിറ്റി ഷോയിലാണ്. വൈൽഡ് കാർഡ് എൻട്രിയായി എത്തിയ അനുവിന് പക്ഷേ പകുതിയിൽ വച്ച് ഷോയിൽ നിന്നും പുറത്ത് പോകേണ്ടി വന്നിരുന്നു. പൂച്ചകളെ ഏറെ ഇഷ്ടപ്പെടുന്ന ആളാണ് അനു. ബി​ഗ് ബോസിൽ അടക്കം ഇക്കാര്യം അനു പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ തന്റെ പൂച്ചകള്‍ക്ക് വേണ്ടി ഒരുക്കുന്ന പുതിയ കൂടിനെ കുറിച്ച് പറയുകയാണ് യൂട്യൂബര്‍ കൂടിയായ അനു.

വീട്ടില്‍ പൂച്ചകള്‍ക്ക് വേണ്ടി മാത്രം 1200 സ്വകയര്‍ഫീറ്റുള്ള ഒരു ഏരിയ 'പൂച്ചകൊട്ടാരത്തിന്' വേണ്ടി ഒരുക്കുകയാണ്. വേണമെങ്കില്‍ ഒരു കോടിയുടെ പൂച്ചക്കൂട് എന്നൊക്കെ പറയാമത്രെ. അത്രയും സൗകര്യങ്ങളോടെ അവര്‍ക്കുള്ള വീട് ഒരുക്കണം എന്നാണ് അനുവിന്റെ പ്ലാന്‍.

വീടിന്റെ പണി തീര്‍ന്നാല്‍ കേരളത്തില്‍ എന്നല്ല, ഇന്ത്യയില്‍ എന്നല്ല ലോകത്തിലെ തന്നെ നമ്പര്‍ വണ്‍ പൂച്ച കൂട് ആയിരിയ്ക്കും ഇതെന്നാണ് അനു അവകാശപ്പെടുന്നത്. പൂച്ചകള്‍ക്ക് വേണ്ടി എസി സൗകര്യം ഒക്കെ കൂട്ടില്‍ ഒരുക്കണം എന്നാണ് അനുവിന്റെ ആഗ്രഹം. ദൈവം സഹായിച്ച് അതിന് സാധിക്കട്ടെ എന്നും നടി പറയുന്നുണ്ട്. ഒപ്പം തന്റെ പൂച്ചക്കളെ പരിചയപ്പെടുത്തുന്നുമുണ്ട് പുതിയ വീഡിയോയിൽ.

ടാസ്‍കുകളില്‍ മിന്നിത്തിളങ്ങി, സൗഹൃദവലയത്തിൽ കുടുങ്ങി, ഒടുവില്‍ തിരിച്ചറിവുമായി റെനീഷ

ലോക്ക് ഡൗണ്‍ കാലത്താണ് അനുവിന്റെ പൂച്ച പ്രേമം തുടങ്ങുന്നത്. അന്ന് താമസിച്ചിരുന്ന ചെറിയ വാടക വീട്ടില്‍ പൂച്ചകള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ എല്ലാം ചെയ്തു കൊണ്ട് തുടങ്ങി. പിന്നീട് അംഗ സംഖ്യ കൂടിയപ്പോള്‍ കുറച്ച് കൂടെ സൗകര്യം ഉള്ള മറ്റൊരു വാടക വീട്ടിലേക്ക് മാറി. പൂച്ചകളുമായുള്ള ഇങ്ങനെയുള്ള മാറ്റം പ്രയാസമായതിനാലാണ് കുറച്ച് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിനെ കുറിച്ച് ആലോചിച്ചതെന്നും അനു പറയുന്നുണ്ട്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത