മുണ്ട് മടക്കികുത്തി കിടിലൻ ഡാൻസുമായി ഭാവനയും കൂട്ടുകാരികളും; വീഡിയോ വൈറൽ

Published : Sep 04, 2022, 07:05 PM IST
മുണ്ട് മടക്കികുത്തി കിടിലൻ ഡാൻസുമായി ഭാവനയും കൂട്ടുകാരികളും; വീഡിയോ വൈറൽ

Synopsis

നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന.

ലയാളികളുടെ പ്രിയതാരമാണ് നടി ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമാസ്വാദകരുടെ മനസ്സിൽ ഇടം നേടിയ താരം ഇന്ന്, തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയാണ്. മലാളത്തിലൂടെ ആണ് സിനിമാരങ്ങേറ്റം നടന്നതെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിൽ ഭാവന സജീവമാണ്. ഇൻസ്റ്റാ​ഗ്രാമിൽ സജീവമായ ചുരുക്കം ചില നടിമാരിൽ ഒരാളായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു രകസരമായൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. 

മുണ്ട് മടക്കികുത്തി കൂട്ടുകാരികൾക്കൊപ്പമുള്ള കിടിലൻ ഡാൻസ് വീഡിയോയാണ് ഭാവന പങ്കുവച്ചിരിക്കുന്നത്. 1993ൽ മമ്മൂട്ടി നായകനായി എത്തിയ സൈന്യത്തിലെ ഹിറ്റ് പാട്ടിനൊപ്പമാണ് ഭാവനയുടെയും സംഘത്തിന്റെയും നൃത്തം. ശില്പ ബാല, മൃദുല മുരളി, ഷഫ്ന എന്നിവരാണ് ഭാവനയ്ക്ക് ഒപ്പം റിൽസിൽ ഉള്ളത്. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വീഡിയോ ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്ത് കഴിഞ്ഞു. 

അതേസമയം, നീണ്ട നാളത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ധീനാണ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അരുണ്‍ റുഷ്‍ദി ആണ് ചിത്രത്തിന്റെ  ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. 

ഭദ്രൻ സംവിധാനം ചെയ്യുന്ന സിനിമയിലും ഭാവന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭദ്രന്റെ 'ഇഒ' എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. 'ഇഒ എലിയാവൂ കോഹൻ' എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. 

അരശുമൂട്ടില്‍ അപ്പുക്കുട്ടന്‍റെയും തൈപറമ്പില്‍ അശോകന്റെയും 'യോദ്ധ'; ഒപ്പം റിംബോച്ചെയുടെയും

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത