Minnal Murali : മിന്നൽ ഷിബുവിന്റെ പ്രണയം അവതരിപ്പിച്ച് ചൈതന്യ, ഒന്നും പറയാനില്ലെന്ന് ആരാധകർ

Published : Jan 05, 2022, 03:47 PM IST
Minnal Murali : മിന്നൽ ഷിബുവിന്റെ പ്രണയം അവതരിപ്പിച്ച് ചൈതന്യ, ഒന്നും പറയാനില്ലെന്ന് ആരാധകർ

Synopsis

ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബുവിന്റെ ഒരു ഇമോഷണൽ പ്രണയ രംഗമാണ് ചൈതന്യയുടെ പുതിയ വീഡിയോ

ടിക്ക് ടോക്കിലൂടെ മലയാളികളിലേക്ക് നടന്നടുത്ത താരമാണ് ചൈതന്യ പ്രകാശ് (chaithanya prakash). ടിക്ക് ടോക്കിലെ(Tik tok) ഷോര്‍ട്ട് വീഡിയോകളിലൂടെയാണ് താരത്തിന്‍റെ തുടക്കമെങ്കിലും പിന്നീടങ്ങോട്ട് ടെലിവിഷൻ ഷോകളിലും ഷോർട്ട് ഫിലിമുകളിലും ചില പരമ്പരകളിലുമടക്കം ചൈതന്യ മുഖം കാണിച്ചു. 

ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തിലധികം ആരാധകരാണ് ചൈതന്യയ്ക്കുള്ളത്. സ്റ്റാർ മാജിക്കിലും താരമായ ചൈതന്യ ടിക് ടോക്കിന്‍റെ പ്രവര്‍ത്തനം അവസാനിച്ചതോടെ ഇൻസ്റ്റഗ്രാം റീൽസിലേക്ക് ചേക്കേറി.  ട്രെൻഡിങ് റീൽസുമായി നിരന്തരം എത്തുന്ന താരം ഇപ്പോൾ കൂടുതലും ചെയ്യുന്നത് റിക്രിയേറ്റിങ് വീഡിയോകളാണ്. 

ഇപ്പോൾ ട്രെൻഡിങ് ആയി മാറിയ മിന്നൽ മുരളിയിലെ പ്രണയ രംഗമാണ് ചൈതന്യ റിക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബുവിന്റെ ഒരു ഇമോഷണൽ പ്രണയ രംഗമാണ് ചൈതന്യയുടെ പുതിയ വീഡിയോ. വേറെ ലെവലാണ് പുതിയ വീഡിയോ എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. നിരവധി താരങ്ങൾ തന്നെ ചൈതന്യയുടെ പ്രകടനത്തെ പ്രശംസിച്ച് എത്തുന്നുണ്ട്. ഇത് കലക്കിയെന്നാണ് സ്റ്റാർ മാജിക് താരങ്ങളുടെയെല്ലാം കമന്റുകൾ.

നേരത്തെ ഹൃദയം എന്ന ചിത്രത്തിലെ ദർശന എന്ന ഗാനത്തിലെ ചില രംഗങ്ങൾ താരം  റിക്രിയേറ്റ് ചെയ്‍തിരുന്നു. സിമ്പിൾ വേഷത്തിലെത്തി, ദർശനയുടെ യഥാർത്ഥ വെർഷനെ അനുസ്‍മരിപ്പിക്കുന്ന പ്രകടനമാണ് ചൈതന്യ വീഡിയോയിൽ നടത്തുന്നത്. സെമി മോഡേൺ ലുക്കിലാണ് ചൈതന്യ വീഡിയോയില്‍ എത്തിയത്. ഇതും ആരാധകർ ഏറ്റെടുത്തിരുന്നു. 

തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ  ബിരുദ വിദ്യാർത്ഥിനിയാണ് ചൈതന്യ. വാനമ്പാടി സീരിയലിൽ ചെറിയ വേഷം അവതരിപ്പിച്ച ചൈതന്യ പത്തനംത്തിട്ട സ്വദേശിനിയാണ്.  സ്റ്റാർ മാജിക് പ്രോഗ്രാമാണ് ചൈതന്യക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തത്. നേരത്തെ സൂചിപ്പിച്ചതുപോലെ  ഇൻസ്റ്റഗ്രാമിലെയും താരമായ  ചൈതന്യക്ക്10 ലക്ഷത്തിലധികം ആരാധകരാണ് ഇൻസ്റ്റഗ്രാമിലുള്ളത്.

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത