Viral Photo : 'ഷിബുവും ഉഷയും' വീണ്ടും കണ്ടുമുട്ടിയപ്പോൾ ; 28 വർഷത്തെ കാത്തിരിപ്പ് കഴിഞ്ഞെന്ന് സോഷ്യൽ മീഡിയ

Web Desk   | Asianet News
Published : Jan 05, 2022, 01:24 PM IST
Viral Photo : 'ഷിബുവും ഉഷയും' വീണ്ടും കണ്ടുമുട്ടിയപ്പോൾ ; 28 വർഷത്തെ കാത്തിരിപ്പ് കഴിഞ്ഞെന്ന് സോഷ്യൽ മീഡിയ

Synopsis

ബ്രസീല്‍, അര്‍ജന്‍റീനയടക്കം 30 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും മിന്നൽ മുരളി ഇടംപിടിച്ചു കഴിഞ്ഞു. 

ടൊവിനോ- ബേസിൽ ജോസഫ്(Tovino-Basil joseph) കൂട്ടുക്കെട്ടിൽ മിന്നൽ മുരളി(Minnal Murali) എന്ന ചിത്രം പുറത്തിറങ്ങിയപ്പോൾ വാ തോരാതെ ജനങ്ങൾ സംസാരിച്ചത് അതിലെ വില്ലനെ കുറിച്ചായിരുന്നു. അയാളുടെ കണ്ണീരില്‍ നനഞ്ഞ ചിരി ഓരോ പ്രേക്ഷകന്റെയും ഉള്ളുലച്ചു. സിനിമയിലുടനീളം വില്ലന്‍ മാസായപ്പോള്‍ വളരെ കുറച്ചു രംഗങ്ങളില്‍ മാത്രം പ്രത്യക്ഷപ്പെട്ട വില്ലന്‍റെ നായികയും കാഴ്ചക്കാരെ കയ്യിലെടുത്തു. ഷിബു എന്ന വില്ലനായി ​ഗുരു സോമസുന്ദരം(Guru Somasundaran) എത്തിയപ്പോൾ ഉഷയായി എത്തിയത് ഷെല്ലി(shelly) ആയിരുന്നു. ഇപ്പോഴിതാ ഇരുവരും വീണ്ടും കണ്ടുമുട്ടിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. 

അജു വർ​ഗീസ് അടക്കമുള്ള താരങ്ങളും ഗുരു സോമസുന്ദരവും ഷെല്ലിയും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചിട്ടുണ്ട്. 'അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ!!!' എന്നാണ് അജു ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. 'മിന്നൽ മുരളിയിലെ മികച്ച അഭിനയം കാഴ്ചവെച്ചത് ഇവർ രണ്ടു പേരുമാണ്. യഥാർത്ഥ ഹിറോയും ഹീറോയിനും, 28 വർഷത്തെ കാത്തിരിപ്പ് കഴിഞ്ഞു' എന്നൊക്കെയാണ് ചിത്രത്തിന് താഴെ വന്ന കമന്റുകൾ.   

ക്രിസ്മസ് റിലീസായി ഡിസംബർ 24നാണ് ചിത്രം പ്രേക്ഷകരിൽ എത്തിയത്. ഒടിടിയായി നെറ്റ്ഫ്ലിക്സിലൂടെ ആയിരുന്നു റിലീസ്. ഇപ്പോഴിതാ ബ്രസീല്‍, അര്‍ജന്‍റീനയടക്കം 30 രാജ്യങ്ങളിലെ ടോപ്പ് 10 ലിസ്റ്റിലും മിന്നൽ മുരളി ഇടംപിടിച്ചു കഴിഞ്ഞു. ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള കാലയളവിലാണ് 'മുരളി' വീണ്ടും നേട്ടമുണ്ടാക്കിയിരിക്കുന്നത്. ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് ചിത്രം. ലുല്ലി, വിക്കി ആന്‍ഡ് ഹെര്‍ മിസ്റ്ററി എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. 1.14 കോടി മണിക്കൂറുകളുടെ കാഴ്ചയാണ് മിന്നല്‍ മുരളി നെറ്റ്ഫ്ലിക്സിന് നേടിക്കൊടുത്തിരിക്കുന്നത്. 

PREV
click me!

Recommended Stories

'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക
418 ആഴ്ച, ഡിവോഴ്സായി 4 വർഷം; 2-ാം വിവാഹം കഴിഞ്ഞിട്ടും നാ​ഗ ചൈതന്യയ്‌ക്കൊപ്പമുള്ള ആ ഫോട്ടോ മാറ്റാതെ സാമന്ത