ഉദ്ഘാടന ചടങ്ങിനെത്തിയ ഗോപികയെ പൊതിഞ്ഞ് വീട്ടമ്മമാർ, വീഡിയോ

Published : Dec 26, 2021, 09:59 PM IST
ഉദ്ഘാടന ചടങ്ങിനെത്തിയ ഗോപികയെ പൊതിഞ്ഞ് വീട്ടമ്മമാർ, വീഡിയോ

Synopsis

കണ്ണൂരിലെ കുരുടൻ കാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാ​ഗമായുള്ള ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാനെത്തിയ ​ഗോപികയുടെ വീഡിയോ വൈറലാവുകയാണ്

ഷ്യാനെറ്റ് പരമ്പരകളിൽ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയ പരമ്പരകളിൽ ഒന്നാണ് സാന്ത്വനം(Santhwanam). അടുത്തിടെ ഇത്രയും സ്വീകാര്യത മറ്റൊരു ടെലിവിഷൻ ഷോയ്ക്കും ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം. തമിഴിൽ സംപ്രേഷണം ചെയ്യുന്ന പാണ്ഡ്യൻ സ്റ്റോഴ്സ് എന്ന പരമ്പരയുടെ റീമേക്കാണ് സാന്ത്വനം. ശ്രീകൃഷ്ണ സ്റ്റോഴ്സ് നടത്തുന്ന ബാലന്റേയും ഭാര്യ ദേവിയുടേയും മൂന്ന് സഹോദരങ്ങളുടേയും ജീവിതമാണ് സീരിയൽ ചിത്രീകരിക്കുന്നത്. ചിപ്പി, രാജീവ് പരമേശ്വരൻ, ​ഗോപിക അനിൽ, സജിൻ തുടങ്ങിയവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

പരമ്പരയെ ഇത്രത്തോളം വിജയത്തിലെത്തിച്ച മറ്റൊരു കാര്യം കൂടി സീരിയലിലുണ്ട്. ശിവാഞ്ജലി എഫക്ടാണത്. സീരിയൽ പ്രേക്ഷകർക്ക് ഒറ്റവാക്കിൽ തന്നെ കാര്യം മനസിലാകും. പരമ്പരയിലെ ശിവൻ അഞ്ജലി തുടങ്ങിയ കഥാപാത്രങ്ങളുടെ പിണക്കവും ഇണക്കവും പ്രണയവുമൊക്കെയാണ് യുവാക്കളെ പോലും പരമ്പരയിലേക്ക് അടുപ്പിച്ചത്.

ഇപ്പോഴിതാ കണ്ണൂരിലെ കുരുടൻ കാവ് ദേവീക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാ​ഗമായുള്ള ചടങ്ങുകൾ ഉദ്ഘാടനം ചെയ്യാനെത്തിയ ​ഗോപികയുടെ വീഡിയോ വൈറലാവുകയാണ്. അച്ഛനും അമ്മയ്ക്കുമൊപ്പമാണ് ചടങ്ങിൽ പങ്കെടുക്കാൻ ​ഗോപിക എത്തിയത്. സെറ്റ് സാരിയിൽ മുല്ലപ്പൂ ചൂടി അതീവ സുന്ദരിയായിട്ടായിരുന്നു പ്രേക്ഷകരുടെ അഞ്ജലിയെത്തിയത്. നിരവധി പേരാണ് താരത്തെ കാത്ത് ഉത്സവപ്പറമ്പിൽ തടിച്ചുകൂടിയത്. എല്ലാവരോടും കൈവീശി കാണിച്ചും പുഞ്ചിരി സമ്മാനിച്ചും ഗോപിക വേദിയിലെത്തി. ക്ഷേത്ര ചടങ്ങുകളുടെ ഉദ്ഘാടനത്തിന് തിരികൊളുത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും ഗോപിക പറഞ്ഞു. 

പതിനേഴ് കൊല്ലം മുൻപ് - മോഹൻലാൽ നായകനായ ബ്ലോക്ക്ബസ്റ്റർ ഫാമിലി മൂവി 'ബാലേട്ട'നിൽ ലാലേട്ടന്റെ സ്വന്തം മകളായി വേഷമിട്ട മിടുക്കിക്കുട്ടികളിൽ മൂത്തയാളുടെ വേഷമിട്ടത് ഗോപികയായിരുന്നു.  ഇളയകുട്ടിയുടെ വേഷത്തിലാകട്ടെ ഗോപികയുടെ സ്വന്തം സഹോദരി കീർത്തനയുമായിരുന്നു. ബാലതാരമായി വെള്ളിത്തിരയിൽ എത്തിയ ഗോപിക പിന്നീട് നിരവധി സീരിയലുകളിലും ടെലിവിഷൻ ഷോകളിലും മുഖം കാണിച്ചു. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയ ഗോപിക ഒരു ഡോക്ടർ കൂടിയാണ്.

PREV
click me!

Recommended Stories

'നവ്യ, കാവ്യ മാധവൻ, മീര ജാസ്മിൻ; ഇവരിൽ ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ലക്ഷ്യം': ചിരിപ്പിച്ച് ധ്യാൻ
​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്