ഭര്‍ത്താവ് സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായെന്ന വ്യാജപ്രചരണത്തിനെതിരെ നടി ജ്യോതികൃഷ്ണ

Web Desk   | Asianet News
Published : Sep 22, 2020, 09:40 PM IST
ഭര്‍ത്താവ് സ്വര്‍ണ്ണക്കടത്തില്‍ അറസ്റ്റിലായെന്ന വ്യാജപ്രചരണത്തിനെതിരെ നടി ജ്യോതികൃഷ്ണ

Synopsis

വ്യാജപ്രചരണത്തിനെതിരെ ദുബായ് പൊലീസിലും കേരളത്തിലും പരാതി നല്‍കിയെന്നും ജ്യോതികൃഷ്ണ അറിയിച്ചു. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് ജ്യോതികൃഷ്ണ.

ദുബായ്: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായെന്ന വ്യാജവാര്‍ത്തയ്ക്കെതിരെ നടി ജ്യോതികൃഷ്ണ രംഗത്ത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ലൈവിലൂടെയാണ് ജ്യോതികൃഷ്ണ വ്യാജവാര്‍ത്തക്കെതിരെ പ്രതികരിച്ചത്. വീഡിയോയ്ക്കിടെ ഭര്‍ത്താവ് അരുണ്‍ രാജയെ ക്യാമറക്ക് മുന്നിലേക്ക് ക്ഷണിക്കുകയും ചെയ്തു ജ്യോതികൃഷ്ണ. 

വ്യാജപ്രചരണത്തിനെതിരെ ദുബായ് പൊലീസിലും കേരളത്തിലും പരാതി നല്‍കിയെന്നും ജ്യോതികൃഷ്ണ അറിയിച്ചു. വിവാഹശേഷം അഭിനയരംഗത്ത് നിന്ന് വിട്ടുനില്‍ക്കുകയാണ് ജ്യോതികൃഷ്ണ. നടി രാധികയുടെ സഹോദരന്‍ അരുണ്‍ രാജയെയാണ് ജ്യോതികൃഷ്ണ വിവാഹം ചെയ്തത്. ഒരു മര്യാദയൊക്കെ വേണ്ടേ സേട്ടാ എന്ന കാപ്ഷനോടെയാണ് ജ്യോതികൃഷ്ണ ലൈവ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ലൈവില്‍ ജ്യോതി കൃഷ്ണ പറയുന്നത്

രാവിലെ മുതല്‍ ഫോണ്‍ വിളിയും മെസേജുമായിരുന്നു. ഒരു ഫ്രണ്ടാണ് യൂട്യൂബ് ലിങ്ക് അയച്ചുതന്ന് എന്താണ് സംഭവം എന്ന് ചോദിച്ചത്. പത്ത് മിനുട്ട് മുമ്പ് വരെ എന്റെയടുത്ത് കിടന്നയാളെ ഇത്ര പെട്ടെന്ന് പോലീസ് അറസ്റ്റ് ചെയ്‌തോ എന്ന് ഞാനോര്‍ത്തു. നോക്കിയപ്പോല്‍ ലിവിംഗ് റൂമിലുണ്ട്. എന്റെ ചേട്ടാ, കുറച്ചൊക്കെ അന്വേഷിച്ച് വാര്‍ത്തകള്‍ ചെയ്യണ്ടേ. രാവിലെ മുതല്‍ കേള്‍ക്കുന്ന കാര്യമാണ് നടി ജ്യോതികൃഷ്ണയുടെ ഭര്‍ത്താവ് അരുണ്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായി, നടി രാധികയുടെ സഹോദരന്‍ പിടിയിലായി എന്നൊക്കെയുള്ള സോഷ്യല്‍ മീഡിയ പ്രചരണം.

സോഷ്യല്‍ മീഡിയ എന്നെ കുറേ കാലം നല്ല രീതിയില്‍ കൊന്നിട്ടുണ്ട്. ഇപ്പോള്‍ ഒരു രീതിയിലും ബന്ധമില്ലാത്തതാണ് വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഞങ്ങള്‍ സന്തോഷമായി ദുബായിലുണ്ട്. ഈ കേസുമായി ഞങ്ങള്‍ക്ക് ബന്ധമില്ല. ദുബായ് പോലീസിലും നാട്ടിലും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. രാജാ ഗോള്‍ഡ് അരുണിന്റെ കസിന്‍റെയാണ്. അവരും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും