ഫാസ്റ്റ് എക്സ് ചിത്രത്തിന്‍റെ ഒരു വീഡിയോ മലയാളം സൈബര്‍ ഇടങ്ങളില്‍ വൈറലാകുകയാണ്.  

മുംബൈ: ഹോളിവുഡ് താരം വിൻ ഡീസൽ പ്രധാന വേഷത്തില്‍ എത്തിയ ആക്ഷൻ ചിത്രം ഫാസ്റ്റ് എക്‌സ് അടുത്തിടെയാണ് തീയറ്റര്‍ വിട്ടത്. ചിത്രം ഒടിടിയിലും എത്തി. ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ചലച്ചിത്ര പരമ്പരയിലെ പത്താമത്തെ ചിത്രമായിരുന്നു ഫാസ്റ്റ് എക്‌സ്. ആഗോള ബോക്സ് ഓഫീസില്‍ ഏറ്റവും ജനപ്രിയവുമായ ഫ്രാഞ്ചൈസികളിലൊന്നിന്‍റെ ക്ലൈമാക്സിന്‍റെ അരംഭമാണ് ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. 

രണ്ട് പാര്‍ട്ട് ആയിട്ടായിരിക്കും ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ അവസാനം. അതില്‍ ആദ്യത്തേതാണ് ഫാസ്റ്റ് എക്‌സ്. 20 വര്‍ഷം മുന്‍പ് ആരംഭിച്ച ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയിലെ ഒട്ടുമിക്ക പ്രധാന കഥാപാത്രങ്ങളും ഫാസ്റ്റ് എക്‌സില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

എന്നാല്‍ ഇപ്പോള്‍ ഈ ചിത്രത്തിന്‍റെ ഒരു വീഡിയോ മലയാളം സൈബര്‍ ഇടങ്ങളില്‍ വൈറലാകുകയാണ്. ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് പരമ്പരയിലെ ഈ സിനിമയിലെ കഥാപാത്രങ്ങളായി മലയാളത്തിലെ താരങ്ങള്‍ അഭിനയിച്ചാല്‍ എങ്ങനെയുണ്ടാകും എന്നതാണ് ഈ വീഡിയോ. ‘ഫാസ്റ്റ് എക്‌സി’ന്റെ മലയാളം വേര്‍ഷന്‍ ‘കോമഡി’ ടീസര്‍ ആണിപ്പോള്‍ വൈറലാകുന്നത്.

ഡൊമിനിക് ടൊറൊറ്റോയായി തിലകനും ഡെക്കാര്‍ഡ് ഷോ ആയി മുകേഷും ഹോബ്‌സ് ആയി ഇന്നസന്റും എത്തുന്ന ട്രെയിലര്‍ ഇതിനകം വൈറലായി കഴിഞ്ഞു. എഐ സഹായത്തോടെ തയ്യാറാക്കിയ വീഡിയോയില്‍ മലയാളം ഡയലോഗാണ് നല്‍കിയിരിക്കുന്നത്. എവര്‍ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലാണ് വീഡിയോ വന്നത്. 

YouTube video player

അണുബോംബ് പരീക്ഷണം അടക്കം 'സീറോ സിജിഐ': ഓപ്പൺഹൈമറിനെക്കുറിച്ച് നോളന്‍

ഭയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്താന്‍ 'വലാക്' വീണ്ടും; 'ദി നണ്‍ 2' ട്രെയ്‍ലര്‍