കയാദു ലോഹർ ഒന്ന് വെള്ളം കുടിച്ചതാ..; 'ഇവൾക്ക് ലുക്കേ ഉള്ളൂ, സിവിക് സെൻസില്ലെ'ന്ന് കമന്റുകൾ ! വിമർശനം

Published : Apr 14, 2026, 04:27 PM IST
Kayadu Lohar

Synopsis

സിനിമയുടെ പ്രൊമോഷനിടെ നടി കയാദു ലോഹർ കുപ്പിവെള്ളം വായിൽ വെച്ച് കുടിക്കുന്ന വീഡിയോയെച്ചൊല്ലി വിമർശനം. താരത്തിന് സാമാന്യബോധമില്ലെന്ന് ചിലർ വാദിച്ചപ്പോൾ, ഇത് അനാവശ്യ വിവാദമാണെന്ന് പറഞ്ഞ് നിരവധിപേർ രംഗത്തെത്തി.

ലയാളികൾക്ക് ഏറെ പ്രിയങ്കരിയായ താരമാണ് കയാദു ലോഹർ. കന്നഡ സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം വിനയൻ സംവിധാനം ചെയ്ത പത്തെൻപതാം നൂറ്റാണ്ടിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. സിനിമയിലെ നങ്ങേലി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് ഡ്രാ​ഗൺ അടക്കമുള്ള സിനിമകൾ ചെയ്ത് സജീവമായ താരത്തിന്റേതായി പള്ളിച്ചട്ടമ്പി എന്ന സിനിമയാണ് റിലീസിന് ഒരുങ്ങുന്നത്. ടൊവിനോ ടോമസ് നായകനായി എത്തുന്ന ചിത്രം വിഷു റിലീസായി നാളെ തിയറ്ററുകളിൽ എത്തും. ഇതിനിടയിൽ കയാദുവിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

പള്ളിച്ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാ​ഗമായി എത്തിയ കയാദു ലോ​ഹറിന്റെ ഒരു വീഡിയോ ആണ് വിമർശനങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. വായിൽ വച്ച് കയാദു വെള്ളം കുടിക്കുന്നതാണ് വീഡിയോ. ഒപ്പം ടൊവിനോ വെള്ളം കുടിക്കുന്നതും കാണിക്കുന്നുണ്ട്. ടൊവിനോ കുപ്പി വായോട് അടുപ്പിക്കാതെ ഉയർത്തിപ്പിടിച്ചാണ് വെള്ളം കുടിക്കുന്നത്. ഈ വീഡിയോ പുറത്തുവന്നതോടെ കയാദുവിന് നേരെ വിമർശനം ഉയർന്നു. 'ഇവൾക്ക് ലുക്കേ ഉള്ളൂ, സിവിക് സെൻസില്ലെ'ന്ന് പറഞ്ഞാണ് കമന്റുകൾ.

എന്നാൽ കയാ​ദുവിനെ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്. ഇതൊക്കെ ചെറിയ കാര്യമാണെന്നും ആ കുപ്പിയും വെള്ളവും അവർ വേറെ ആർക്കും കൊടുത്തില്ലല്ലോന്നും പിന്നെ എന്തിനാണ് അനാവശ്യ വിമർശനങ്ങളെന്നുമാണ് ഇവർ ചോദിക്കുന്നത്. ലിപ് സ്റ്റിക് ഇഷ്യൂ ആണ് ബ്രദർ. അതാണ് ആ കുട്ടി അങ്ങനെ വെള്ളം കുടിക്കുന്നത്. ഇത്തരം കാര്യം ചിന്തിച്ചാൽ മനസ്സിലാകും. അതിനെ വലിയ പോസ്റ്റ്‌ ആക്കണോ", എന്നാണ് ഒരു പോസ്റ്റിന് താഴെ വന്ന കമന്റ്. വെള്ളം കുടിക്കാനും സിവിക് സെൻസ് നോക്കേണ്ടതുണ്ടോ എന്നും ഇവർ ചോദിക്കുന്നുണ്ട്.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് പള്ളിച്ചട്ടമ്പി. കയാദു ലോ​ഹറിന്റെ രണ്ടാമത്തെ മലയാള ചിത്രമാണിത്. 1950-60 കാലഘട്ടത്തിലെ കുടിയേറ്റ കർഷകരുടെ ജീവിതം പറയുന്ന ഒരു പീരീഡ് ഡ്രാമ ത്രില്ലറാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

"ഇങ്ങനെ പൈസയുണ്ടാക്കുന്നവർ സ്ത്രീയല്ല, ഞാൻ എന്തായാലും സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങാൻ തീരുമാനിച്ചിട്ടില്ല, അതിൽ നിന്ന് എനിക്ക് പൈസയും വേണ്ട": നടി പ്രിയങ്ക
'സിനിമയിൽ ബോംബ് കൊണ്ട് അമ്മാനമാടിയ ആളാ..ഈ ​ഗതി വന്നല്ലോ മനുഷ്യാ..'; വിജയ്ക്ക് ട്രോളോട് ട്രോൾ