അന്ന് അച്ഛനൊപ്പം ഇന്ന് മകനൊപ്പം; ​ഗോകുലിനും സുരേഷ് ​ഗോപിക്കും ഒപ്പമുള്ള ചിത്രവുമായി ലെന

Published : Aug 05, 2022, 07:37 PM IST
അന്ന് അച്ഛനൊപ്പം ഇന്ന് മകനൊപ്പം; ​ഗോകുലിനും സുരേഷ് ​ഗോപിക്കും ഒപ്പമുള്ള ചിത്രവുമായി ലെന

Synopsis

ഇരയുടെ സെറ്റിൽ വച്ചെടുത്ത ​ഗോകുലിന്റെ ചിത്രവും രണ്ടാം ഭാവം ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത സുരേഷ് ​ഗോപിയുടെ ചിത്രവുമാണ് ലെന പങ്കുവച്ചത്.

ലയാള സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ തൻമയത്വത്തോടെ സ്ക്രീനിൽ എത്തിച്ച് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് ലെന(Lena). സുരേഷ് ​ഗോപിക്കൊപ്പം ലെന പ്രധാന കഥാപാത്രത്തെ  അവതരിപ്പിച്ച സിനിമയാണ് രണ്ടാം ഭാവം. വർഷങ്ങൾക്കിപ്പുറം സുരേഷ് ​ഗോപിയുടെ മകൻ ​ഗോകുലിനൊപ്പം ഇര എന്ന ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഇരുവർക്കും ഒപ്പമുള്ള ലെനയുടെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. 

ഇരയുടെ സെറ്റിൽ വച്ചെടുത്ത ​ഗോകുലിന്റെ ചിത്രവും രണ്ടാം ഭാവം ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത സുരേഷ് ​ഗോപിയുടെ ചിത്രവുമാണ് ലെന പങ്കുവച്ചത്. വളരെ അപൂർവമായ ചിത്രമെന്നാണ് നടി ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചത്. പിന്നാലെ കമന്റുകളുമായി നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തു. 

ലാൽജോസിന്റെ സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ചിത്രമാണ് രണ്ടാം ഭാവം. ശ്രീവിദ്യ, പൂർണിമ ഇന്ദ്രജിത്ത്, ബിജു മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ വേഷമിട്ടത്. സൈജു എസ് എസിന്റെ സംവിധാനത്തിൽ 2018ൽ ഇറങ്ങിയ ചിത്രമാണ് ഇര. ഉണ്ണിമുകുന്ദൻ, മിയ, മെറീന മൈക്കിൾ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

'സായാഹ്ന വാര്‍ത്തകള്‍' എന്ന ചിത്രമാണ് ​ഗോകുൽ സുരേഷിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.  അരുണ്‍ ചന്ദുവാണ് സംവിധാനം. ധ്യാന്‍ ശ്രീനിവാസനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മകരന്ദ് ദേശ്പാണ്ഡേ, ശരണ്യ ശര്‍മ്മ, ആനന്ദ് മന്മഥന്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. 

'ഞാന്‍ ഒരുപാട് ആകാംക്ഷയോടെ കാത്തിരുന്ന സിനിമ'; ഗോകുല്‍ സുരേഷിന്‍റെ 'സായാഹ്ന വാര്‍ത്തകള്‍' നാളെ മുതല്‍

പാപ്പൻ എന്ന ചിത്രമാണ് സുരേഷ് ​ഗോപിയുടേതായി ഒടുവിൽ റിലീസ് ചെയ്ത സിനിമ. ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ​ഗോകുലും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഇരുവരും ആദ്യമായി സ്ക്രീനിൽ ഒന്നിച്ചെത്തിയ സിനിമ കൂടിയായിരുന്നു പാപ്പൻ. പൃഥ്വിരാജിന്റെ ആടുജീവിതമാണ് ലെനയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. 

PREV
Read more Articles on
click me!

Recommended Stories

'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി
പ്രസവിക്കാന്‍ 20 ദിവസം, അവളാകെ തകര്‍ന്നു, കേസിൽ രണ്ടാം പ്രതിയായി; ദിയ അനുഭവിച്ച വേദന പറഞ്ഞ് കൃഷ്ണ കുമാർ