ഞാനിത് മറച്ച് പിടിക്കുന്നുണ്ട്, ആളുകള്‍ക്ക് അതൊരു ഷോക്ക് ആകരുതെന്ന് കരുതി; രോഗത്തെക്കുറിച്ച് മംമ്ത

Published : Mar 01, 2023, 10:28 AM ISTUpdated : Mar 01, 2023, 10:29 AM IST
ഞാനിത് മറച്ച് പിടിക്കുന്നുണ്ട്, ആളുകള്‍ക്ക് അതൊരു ഷോക്ക് ആകരുതെന്ന് കരുതി; രോഗത്തെക്കുറിച്ച് മംമ്ത

Synopsis

വളരെ പ്രയാസമുള്ള സമയമായിരുന്നു. പുതുവര്‍ഷത്തില്‍ ഞാന്‍ ലോസ് അഞ്ചലസിലേക്ക് പോയി. അവിടെ വച്ച് ചികില്‍സ ചെയ്തു. അതിന് ശേഷം കൂടുതല്‍ ആശ്വാസം ലഭിച്ചു.  അതിന് ശേഷം രണ്ടാഴ്ച നല്ലതായിരുന്നു.  എന്റെ പ്രശ്നം ഞാൻ മുഴുവനായും മറന്നു. 

കൊച്ചി: മഹേഷും മാരുതിയുമാണ് മംമ്ത മോഹന്‍ദാസ് അഭിനയിക്കുന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.  ഇതിന്‍റെ പ്രമോഷന്‍ പരിപാടികളിലാണ് താരം ഇപ്പോള്‍. ഇത്തരത്തില്‍ നല്‍കിയ ഒരു അഭിമുഖത്തിലാണ് തനിക്ക് ബാധിച്ച വിറ്റിലിഗോ എന്ന രോഗാവസ്ഥയെക്കുറിച്ച് നടി മംമ്ത പറഞ്ഞത്.അടുത്തിടെയാണ് തനിക്ക് വിറ്റിലി​ഗോ എന്ന ചർമ്മ രോ​ഗം ബാധിച്ചതായി മംമ്ത തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഈ രോഗാവസ്ഥയെ കുറിച്ച് നടി സംസാരിക്കുന്നത് ആദ്യമായാണ്. 

തുടക്കത്തില്‍ താന്‍ തീര്‍ത്തും ഇരുണ്ട ഒരു സ്ഥലത്ത് പെട്ട രീതിയില്‍ ആയിരുന്നു. സാധാരണ വളരെ സ്ട്രോങ്ങ് ബോള്‍ഡാണെന്ന് പറയുന്ന മംമ്തയെ എനിക്ക് കാണാനെ കഴിഞ്ഞില്ല. ഞാന്‍ രോഗാവസ്ഥ ഒളിപ്പിച്ച് വെയ്ക്കാന്‍ ശ്രമിച്ചു. ഞാന്‍ എന്‍റെ സുഹൃത്തിനെ വിളിച്ച് എവിടെയാണ് പഴയ മംമ്തയെന്ന് ചോദിച്ചു. എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ശരീരത്തിന്‍റെ പുറത്ത് കാണുന്ന പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ആന്തരികമായും ഏറെ സംഘര്‍ഷം അനുഭവിച്ചു.

വളരെ പ്രയാസമുള്ള സമയമായിരുന്നു. പുതുവര്‍ഷത്തില്‍ ഞാന്‍ ലോസ് അഞ്ചലസിലേക്ക് പോയി. അവിടെ വച്ച് ചികില്‍സ ചെയ്തു. അതിന് ശേഷം കൂടുതല്‍ ആശ്വാസം ലഭിച്ചു.  അതിന് ശേഷം രണ്ടാഴ്ച നല്ലതായിരുന്നു.  എന്റെ പ്രശ്നം ഞാൻ മുഴുവനായും മറന്നു. തിരിച്ചെത്തി മൂന്ന് ദിവസത്തിന് ശേഷം ഞാൻ പുറത്തിറങ്ങി. വണ്ടിയിൽ ​ഗ്യാസടിക്കാൻ പോയി. പാടുകൾ മറയ്ക്കാതെയുള്ള വസ്ത്രമായിരുന്നു ധരിച്ചത്.  ​ഗ്യാസ് സ്റ്റേഷനിൽ വെച്ച് ഒരാൾ എന്റെ മുഖത്ത് നോക്കി ഇക്കാര്യം ചോദിച്ചു. 

തിരിച്ച് വീട്ടിലെത്തിയത് 20 കിലോ സ്ട്രസുമായാണ്. ഇതാണ് എന്നെ ബാധിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. 'ഞാൻ ഇത് ഒളിപ്പിച്ച് വെച്ച് കൊണ്ടിരിക്കുകയാണ് ഇത്. മഹേഷും മാരുതിയും ഷൂട്ട് ചെയ്യുന്ന സമയത്താണ് സ്കിന്നിൽ ചെറുതായിട്ട് തുടങ്ങിയത്. അന്ന് ഇത് എന്താണെന്ന് അറിയില്ലായിരുന്നു. എന്നത്തന്നെ ഒളിപ്പിച്ച് വെക്കുകയാണെന്ന് ഞാൻ മനസ്സിലാക്കി.

എനിക്കെന്റെ ആരോ​ഗ്യത്തെക്കുറിച്ച് ഇനിയും സംസാരിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. പക്ഷെ ഇത് തുറന്ന് പറയേണ്ട ഒരു ഘട്ടത്തിലെത്തി. തുറന്ന് പറഞ്ഞ ശേഷം ആരും എന്നോടൊന്നും ചോദിക്കുന്നില്ല. എപ്പോഴും ഇത് കവർ ചെയ്ത് വെക്കണമെന്ന തോന്നലും നിന്നു. പക്ഷെ ഇപ്പോഴും ഞാനിത് മറച്ച് പിടിക്കുന്നുണ്ട്. ആളുകള്‍ക്ക് അതൊരു ഷോക്ക് ആകരുതെന്ന് കരുതി. 

ആയുര്‍വേദമാണ് ഇപ്പോള്‍ ചികില്‍സിക്കുന്നത്. അത് ഫലപ്രദമാകുന്നുണ്ട്. അതിന്‍റെ പൊസറ്റീവ് കാര്യങ്ങള്‍ കാണുന്നുണ്ട്.അടുത്തവര്‍ഷം ഇതിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയുമെന്ന് തോന്നുന്നു. ഒരുപാട് ആളുകൾ എന്നോടിതേ പറ്റി ചോദിക്കുന്നുണ്ട്. നിരവധി പേർ ചികിത്സകൾ ഉപദേശിക്കുകയും ചെയ്യുന്നു. പക്ഷെ ഇപ്പോൾ എന്റെ ചികിത്സയെ പറ്റി പറയുന്നത് വളരെ നേരത്തെയായി പോവുമെന്നും മംമ്ത ക്ലബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

ജീവിതത്തിൽ വലിയ പ്രതിസന്ധികൾ സധൈര്യം നേരിട്ട നടിയാണ് മംമ്ത മോ​ഹൻദാസ്, രണ്ട് വട്ടം ക്യാൻസറിനെ പ്രതിരോധിച്ച മംമ്ത പുതിയ രോഗത്തോടും പൊരുതുകയാണ്. അതേ സമയം ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് 'മഹേഷും മാരുതിയും'. മംമ്ത മോഹൻദാസ് ആസിഫിന്റെ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. നേരത്തെ റിലീസ് പ്രഖ്യാപിച്ച് മാറ്റിവെച്ച ചിത്രം എന്തായാലും പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്.

തികച്ചും വ്യത്യസ്‍തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് 'മഹേഷും മാരുതി'യും. ചിത്രം മാര്‍ച്ച് 10ന് പ്രദർശനത്തിനെത്തുന്നു. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികൾക്ക് കേദാർ സംഗീതം പകര്‍ന്നിരിക്കുന്നു.

"പിടിച്ചത് ശരിക്കും പാമ്പിനെ": തനിക്കെതിരെയുള്ള 'പാമ്പ്' ട്രോളുകളില്‍ പ്രതികരിച്ച് മേഘ്ന വിൻസന്‍റ്

'ഓട്ടോയോടിച്ച എന്റെ സുഹൃത്ത് ഇന്ന് കേരളത്തിലെ വലിയ വ്യവസായിയാണ്', സീരിയലില്‍ ആസിഫ് അലി- വീഡിയോ

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക