എല്ലാവരും സാരിയിലോ..എങ്കിൽ ഇതാ ഒരു വെറൈറ്റി; മഞ്ജു വാര്യരുടെ ഓണം ഔട്ട്ഫിറ്റ് വൈറൽ

By Web TeamFirst Published Aug 28, 2023, 8:18 PM IST
Highlights

പാവാടയും ടോപ്പും ഷോളും ധരിച്ച് ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്.

ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ഒത്തുകൂടലുകളുടെ ആഘോഷത്തിൽ സോഷ്യൽ മീഡിയ നിറയെ ഓണം ഔട്ട്ഫിറ്റ് ഫോട്ടോഷൂട്ടുകളാണ്. സാരിയിലും പട്ടുപ്പാവാടകളിലും തിളങ്ങുന്ന നിരവധി പേരുടെ ഫോട്ടോകളാണ് ഇവ. ഇക്കൂട്ടത്തിൽ ഒരു വെറൈറ്റിയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ. 

പാവാടയും ടോപ്പും ഷോളും ധരിച്ച് ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വെള്ളനിറത്തിലുള്ള വസ്ത്രത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ടോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഡിസൈനറായ സമീറ സനീഷ് ആണ് ഈ ലുക്കിന് പിന്നിൽ. അതിസുന്ദരിയായ മ‍‍ഞ്ജുവിനെ കണ്ട് കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി. 

"ഈ കുട്ടീടെ കോളേജിലെ ഓണപ്പരിപാടി ആണെന്ന് തോന്നുന്നു, അടിപൊളി..ഓണം മഞ്ജു കൊണ്ട് പോയി, ഏതോ ചെറിയ പെൺകുട്ടിയാണെന്നു കരുതി, ഏത് ക്ലാസ്സിലാ പഠിക്കണേ,ഒരു രക്ഷയും ഇല്ല....കണ്ടിട്ട് മതിയാവുന്നില്ല, സുന്ദരി പെണ്ണേ, ഓണാശംസകൾ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

അതേസമയം, പുതിയ തമിഴ് ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കയാണ് മഞ്ജു വാര്യര്‍. 'മിസ്റ്റര്‍ എക്സ്' എന്നാണ് ചിത്രത്തിന്‍റെ പേര്. മനു ആനന്ദാണ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ ആര്യയും ഗൗതം കാര്‍ത്തിക്കും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 'തുനിവ്' എന്ന അജിത്ത് ചിത്രമായിരുന്നു മഞ്ജു ഒടുവില്‍ അഭിനയിച്ച തമിഴ് സിനിമ. എച്ച് വിനോദാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്‍തത്.

തിയറ്ററിൽ തേരോട്ടം തുടർന്ന് 'ആർഡിഎക്സ്'; 'റോബർട്ടി'ന്റെ മനോഹര​ പ്രണയഗാനം എത്തി

മലയാളത്തില്‍  'ആയിഷ' എന്ന സിനിമയാണ് മഞ്ജുവിന്‍റേതായി ഒടുവില്‍ റിലീസ് ചെയ്തത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായി ജനുവരി 20 ന് ആണ് ചിത്രം തിയറ്ററില്‍ എത്തിയത്. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ, സലാമ, ജെന്നിഫര്‍, സറഫീന, സുമയ്യ, ഇസ്ലാം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

click me!