തിയറ്ററിൽ പ്രേക്ഷകർക്ക് വൻ ഫീൽ നൽകിയ നീല നിലാവെ.. എന്ന​ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ ആണ്.

മുൻവിധികളെ മാറ്റിമറിച്ചു കൊണ്ട് 'ആർഡിഎക്സ്' തിയറ്ററുകളിൽ തേരോട്ടം തുടരുകയാണ്. ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നിവർ ചേർന്ന് കസറിയ ചിത്രത്തിലെ മനോഹര പ്രണയ​ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഷെയ്ൻ നി​ഗം അവതരിപ്പിച്ച റോബർട്ട് എന്ന കഥാപാത്രത്തിന്റെ ​ഗാനമാണിത്. 

തിയറ്ററിൽ പ്രേക്ഷകർക്ക് വൻ ഫീൽ നൽകിയ 'നീല നിലാവെ..' എന്ന​ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ ആണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് സം​ഗീതം പകർന്നിരിക്കുന്നത് സാം സി എസ് ആണ്. ​ഗാനവും ഷെയ്നിന്റെ ഡാൻസിനും പ്രശംസ ഏറുകയാണ്. ​ഗാനം റിലീസ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്. സിനിമയെയും ഷെയ്ൻ നി​ഗത്തെയും പ്രശംസിച്ച് കൊണ്ടാണ് ഭൂരിഭാ​ഗം കമന്റുകളും. 

"മലയാളത്തിൽ കുറേ നാളുകൾക്ക് ശേഷം അണ് തിയറ്ററിൽ ഒരു romantic song ഇത്രേം enjoy ചെയ്ത് കണ്ടത്. വേറെ ലെവൽ ഫീൽ, ആക്ടിങ്ങിനൊപ്പം ഡാൻസിംഗും അറിയാവുന്ന മലയാളത്തിലെ ഇപ്പോഴത്തെ ചുരുക്കം ചില നടന്മാരിലൊരാൾ, മലയാളത്തിലെ അടുത്ത സൂപ്പർസ്റ്റാർ ആവാനുള്ള കഴിവുകൾ ഷെയിൻ നിഗമിനുണ്ട്,ഇങ്ങേരെ ആണോടെ കുറേ എണ്ണം ഡിപ്രഷൻ സ്റ്റാർ എന്നൊക്കെ പറഞ്ഞ് കളിയാക്കിയത്. 27 വയസ്സിൽ ഇമ്മാതിരി റേഞ്ച് ഉള്ള നടൻ", എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

ആവേശമായ ദുൽഖറിന്റെ 'കലാപക്കാര..'; ഏറ്റെടുത്ത് ജപ്പാൻ കലാകാരന്മാർ- വീഡിയോ

സമീപകാലത്ത് പുറത്തിറങ്ങിയ ആക്ഷൻ പവർ പാക്ഡ് മലയാള സിനിമയാണ് ആർഡിഎക്സ്. മികച്ച മൗത്ത് പബ്ലിസിറ്റി ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് ആണ്. റോബര്‍ട്ട്, റോണി, സേവ്യര്‍ എന്നീ കഥാപാത്രങ്ങളുടെ ചുരുക്കപ്പേരാണ് ആർഡിഎക്സ്. ബോക്സ് ഓഫീസിലും മികച്ച പ്രകടനമാണ് സിനിമ നേടിക്കൊണ്ടിരിക്കുന്നത്. 

Neela Nilave - Video Song | RDX | Shane Nigam,Antony Varghese,Neeraj Madhav, Mahima Nambiar | Sam CS