ആദ്യമായി ഗർഭിണി വേഷം, ഒപ്പം പ്രസവ രംഗവും; മിനിസ്ക്രീൻ പ്രേക്ഷക കയ്യടി നേടി മെർഷീന നീനു

Published : Jul 10, 2024, 10:34 PM IST
ആദ്യമായി ഗർഭിണി വേഷം, ഒപ്പം പ്രസവ രംഗവും; മിനിസ്ക്രീൻ പ്രേക്ഷക കയ്യടി നേടി മെർഷീന നീനു

Synopsis

സത്യ എന്ന പെൺകുട്ടി എന്ന സീരിയലിലൂടെ മലയാളികളുടെ സ്വന്തമായി മാറിയ താരമിപ്പോൾ കുടുംബശ്രീ ശാരധയെന്ന സീരിയലിൽ ശാലിനി എന്ന കഥാപാത്രമായാണ് എത്തുന്നത്.

ലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമായിരുന്നു പാരിജാതം എന്ന സീരിയലിലെ അരുണയെന്നും സീമയെന്നും രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച രസ്ന. പ്രശസ്ത സംവിധായകനുമായുള്ള വിവാഹശേഷം രസ്ന അഭിനയം ഉപേക്ഷിച്ചു രണ്ടുമക്കൾക്കും ഭർത്താവിനുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. രസ്നയുടെ അനിയത്തിയാണ് സീരിയൽ താരമായ മെർഷീന എന്ന നീനു. സത്യ എന്ന പെൺകുട്ടി എന്ന സീരിയലിലൂടെ മലയാളികളുടെ സ്വന്തമായി മാറിയ താരമിപ്പോൾ കുടുംബശ്രീ ശാരധയെന്ന സീരിയലിൽ ശാലിനി എന്ന കഥാപാത്രമായാണ് എത്തുന്നത്.

ഇപ്പോഴിതാ താരത്തിന്റെ അഭിനയത്തിന് വൻ പിന്തുണ നൽകുകയാണ് മലയാളി കുടുംബങ്ങൾ. അടുത്തിടെ നടന്ന എപ്പിസോഡിൽ പ്രത്യേകിച്ച് ശാലിനിയുടെ ഗർഭാവസ്ഥയുടെയും പ്രസവ ഘട്ടങ്ങളുടെയും ചിത്രീകരണത്തിൽ, നീനുവിൻ്റെ അസാധാരണമായ പ്രകടനത്തിന് വ്യാപകമായ പ്രശംസയാണ് ലഭിക്കുന്നത്. ഇതിന് ആരാധകരോട് നന്ദി അറിയിച്ചതിയിരിക്കുകയാണ് താരം.

"ശാലിനിയുടെ ഡെലിവറി സീക്വൻസിനുള്ള എല്ലാ അഭിനന്ദനങ്ങൾക്കും നല്ല വാക്കുകൾക്കും കുടുംബശ്രീ പ്രേക്ഷകർക്കും എൻ്റെ അഭ്യുദയകാംക്ഷികൾക്കും വളരെ നന്ദി .. ആ സന്ദേശങ്ങളും അഭിപ്രായങ്ങളും അയയ്‌ക്കാൻ സമയമെടുത്ത നിങ്ങൾ ഓരോരുത്തരോടും ഞാൻ വളരെ നന്ദിയുള്ളവനാണ്.. കഠിനാധ്വാനത്തിലും പരിശ്രമത്തിലും കൂടുതൽ വിശ്വസിക്കാൻ നിങ്ങളെന്നെ പഠിപ്പിച്ചു. ഈ രംഗങ്ങളെല്ലാം എൻ്റെ ഹൃദയത്തോട് വളരെ അടുത്താണ്, കാരണം ഞാൻ ആദ്യമായി ഒരു ഗർഭിണിയായ കഥാപാത്രവും പ്രസവ രംഗവും അവതരിപ്പിക്കുന്നതിനാൽ ആ സീനുകൾക്കായി ഞാൻ വളരെ ആവേശത്തിലായിരുന്നു. പല അമ്മമാർക്കും ഇതുമായി ബന്ധപ്പെടാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്... നന്ദി" എന്നാണ് മെർഷീന കുറിച്ചത്.

ഓർമ്മവച്ച നാൾ മുതൽ അഭിനയത്തോട് തലപര്യമുണ്ട്. എന്റെ ചേച്ചി ആ സമയത്ത് തന്നെ നടിയാണ്. സീരിയലുകൾ ഒകെ ചേച്ചി ചെയ്യുന്നുണ്ടായിരുന്നു. ഞാൻ ആദ്യം കാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് ഒരു പരസ്യത്തിന് വേണ്ടിയാണ് എന്ന് നേരത്തെ ഒരു അഭിമുഖത്തിൽ താരം പറഞ്ഞിരുന്നു.

'ഞങ്ങള്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നു', ഹണിമൂൺ ആഘോഷം പങ്കിട്ട് നടി ഐശ്വര്യ രാജീവ്‌

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക