മാലിദ്വീപിലാണ് ഹണിമൂണ്‍.

ക്കഴിഞ്ഞ ആഴ്ചയായിരുന്നു നടി ഐശ്വര്യ രാജീവിന്റെ വിവാഹം. എന്‍ജിനിയര്‍ ആയിട്ടുള്ള അര്‍ജുനാണ് ഐഷുവിന്റെ ഭര്‍ത്താവ്. ആര്‍ഭാടമായി നടന്ന വിവാഹം മലയാളം മിനിസ്‌ക്രീന്‍ താരങ്ങള്‍ക്ക് ആഘോഷമായിരുന്നു. പ്രണയ വിവാഹമല്ല എന്ന് ഐഷു നേരത്തെ പറഞ്ഞിട്ടുണ്ട്. മാട്രമോണി വഴി വന്ന ആലോചനയാണ്. വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നുവത്രെ.

എന്തായാലും ദിവസങ്ങള്‍ നീണ്ടു നിന്ന വിവാഹ ആഘോഷങ്ങള്‍ എല്ലാം കഴിഞ്ഞു. വിവാഹത്തെ കുറിച്ചുള്ള ഓരോ അപ്‌ഡേഷനും ഐശ്വര്യ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോള്‍ ഇതാ ഹണിമൂണ്‍ ആഘോഷമാണ് പുതിയ വിശേഷം. അര്‍ജുനൊപ്പമുള്ള ഹണിമൂണ്‍ ചിത്രങ്ങളാണ് നടി പങ്കുവച്ചിരിയ്ക്കുന്നത്. മാലിദ്വീപിലാണ് ഹണിമൂണ്‍. ഞങ്ങള്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങുന്നു എന്ന് നടി ഹാഷ് ടാഗിലൂടെ അറിയിച്ചിട്ടുണ്ട്. രണ്ട് പേരും ബ്ലാക്ക് ഡ്രസ്സില്‍, പ്രണയാദ്രമായി നില്‍ക്കുന്ന ചിത്രങ്ങളൊക്കെയാണ് പങ്കുവച്ചിരിയ്ക്കുന്നത്.

View post on Instagram

വിവാഹാഘോഷത്തിന്റെ ഓരോ കാര്യങ്ങളും ഒന്നുവിടാതെ അറിയിച്ച ഐഷു എന്തായാലും ഹണിമൂണിന് ഇടയിലുള്ള, മാലിദ്വീപിലെ മനോഹരമായ കാഴ്ചകളും വിശേഷങ്ങളും വൈകാതെ വരും എന്നാണ് ആരാധകരുടെ പ്രതീക്ഷ.ഐശ്വര്യ ഷൂട്ടിനും മറ്റുമായി ദൂരെ യാത്രകൾക്ക് പോകുമ്പോൾ മിക്കപ്പോഴും അനുഗമിക്കുന്നത് അമ്മയോ അനുജനോ മറ്റുമാണ്. എന്നാൽ അവർ ഇല്ലാതെ ആദ്യമായിട്ടാണ് ഐശ്വര്യ ഒരു യാത്ര ദൂരേക്ക് കഴിഞ്ഞദിവസം പോയത്. പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഐശ്വര്യ വരന്റെ വീട്ടിലേക്ക് യാത്ര ആയത്. ഐശ്വര്യയുടെ വണ്ടി ഗേറ്റ് എത്തും വരെ അച്ഛൻ വണ്ടിക്കൊപ്പം ഓടിയതും ആരുടെയും കണ്ണുകൾ നനയിക്കുന്ന കാഴ്ചയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..