Mridula vijay : സഹോദരിയുടെ ബേബി ഷവർ ആഘോഷം; ചിത്രങ്ങളുമായി മൃദുല

Published : Jan 02, 2022, 10:08 PM IST
Mridula vijay : സഹോദരിയുടെ ബേബി ഷവർ ആഘോഷം;  ചിത്രങ്ങളുമായി മൃദുല

Synopsis

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയും പാർവ്വതിയും. നിരവധി പരമ്പരകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് മൃദുല. 

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയും(Mridula vijay) പാർവ്വതിയും. നിരവധി പരമ്പരകളിൽ ഇപ്പോഴും നിറഞ്ഞു നിൽക്കുകയാണ് മൃദുല. കുടുംബവിളക്കിലെ ശീതളായി എത്തിയാണ് പാർവ്വതി പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു പാർവ്വതി വിവാഹിതയായത്. അരുൺ ആണ് പാർവ്വതിയെ വിവാഹം ചെയ്തത്. ഇരുവരും പ്രണയത്തിലായിരുന്നു.  പാർവ്വതിയുടെ ബേബി ഷവർ ആഘോഷമാക്കിയതിന്റെ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് മൃദുല വിജയ്. ബേബി ഷവറിന് യുവ എത്തിയിരുന്നില്ല. എന്നാൽ അതിന്റെ കാരണവും മൃദുല വീഡിയോയിൽ പറയുന്നുണ്ട്. 

ഷൂട്ടിന്റെ തിരിക്കിലായിരുന്നതിനാലാണ് വരാതിരുന്നതെന്നും. ഇപ്പോൾ രണ്ട് പരമ്പരയിൽ വേഷമിടുന്നുണ്ടെന്നും സുന്ദരി സീരയലിന്റെ ഷൂട്ടിനാണ് ഇപ്പോൾ പോയിരിക്കുന്നതെന്നും മൃദുല പറഞ്ഞു. സീരിയല്‍ മേഖലയുടെ ഭാഗമായി നില്‍ക്കുന്ന കുടുംബമായതിനാൽ. എല്ലാവരുടേയും ഡേറ്റ് ഒന്നിച്ച് കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്തായാലും കുഞ്ഞിന്റെ  അച്ഛനും അമ്മയുമുണ്ടല്ലോ.  അതുകൊണ്ട്  ഉള്ളവരെ വച്ച് ഷൂട്ട് ചെയ്യാമെന്ന് കരുതിയെന്നും മൃദുല പറഞ്ഞു. പാർവ്വതിയുടെ പിറന്നാൾ ദിനത്തിലായിരുന്നു ബേബി ഷവറും നടത്തിയത്.

കഴിഞ്ഞ ജൂലൈയിലായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. തുമ്പപ്പൂ എന്ന പരമ്പരയിലാണ് മൃദുല  അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വീണ എന്ന കഥാപാത്രമായാണ് മൃദുല പരമ്പരയിൽ എത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക