Rekha Ratheesh : ഇന്ദിരാമ്മയുടെ അടിപൊളി ഡാന്‍സുകണ്ട് അന്തംവിട്ട് 'സസ്‍നേഹം' ആരാധകര്‍

Web Desk   | Asianet News
Published : Dec 31, 2021, 08:25 PM ISTUpdated : Dec 31, 2021, 08:26 PM IST
Rekha Ratheesh : ഇന്ദിരാമ്മയുടെ അടിപൊളി ഡാന്‍സുകണ്ട് അന്തംവിട്ട്  'സസ്‍നേഹം' ആരാധകര്‍

Synopsis

അറുപതുകാരിയായി സ്‍ക്രീനിലെത്തുന്ന രേഖയുടെ അടിപൊളി ഡാൻസ് പെർഫോമൻസുകണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ദിരാമ്മയുടെ ആരാധകർ.

മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ മലയാളിക്ക് പ്രിയങ്കരിയായ  താരമാണ് രേഖ രതീഷ്. 'പരസ്‍പരം' എന്ന ജനപ്രിയ പരമ്പരയിലെ 'പത്മാവതി' എന്ന കഥാപാത്രത്തിലൂടെ മിനിസ്‌ക്രീനിലെ മികച്ച നായികയ്ക്കുള്ള പുരസ്‌കാരവും രേഖയെ തേടിയെത്തിയിരുന്നു. ഏഷ്യനെറ്റിലെ 'സസ്‌നേഹം' എന്ന കുടുംബപരമ്പരയിലാണ് രേഖ ഇപ്പോള്‍ അഭിനയിക്കുന്നത്. പരമ്പരയില്‍ അറുപത് വയസ്സായ ആളായാണ് രേഖയെത്തുന്നത്. മുപ്പത്തെട്ടുകാരിയായ തനിക്ക് അറുപത് വയസായ ഇന്ദിരയായി സ്‌ക്രീനിലെത്തുമ്പോള്‍ ചില വെല്ലുവിളികള്‍ ഉണ്ടായിരുന്നു എന്നും താരം പറഞ്ഞിരുന്നു. അങ്ങനെ അറുപതുകാരിയായി സ്‌ക്രീനിലെത്തുന്ന രേഖയുടെ പുതിയ ഡാന്‍സാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുന്നത്.


സോഷ്യല്‍മീഡിയയില്‍ സജീവമായ രേഖയുടെ എല്ലാ പോസ്റ്റുകളും ആരാധകര്‍ തരംഗമാക്കാറുണ്ട്. അതുപോലെതന്നെ താരത്തിന്റെ പുതിയ വീഡിയോയും സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ദുഃസഹമായ ജീവിത ചുറ്റുപാടുകളിലൂടെ മുന്നോട്ടുപോകുന്ന 'ഇന്ദിര' എന്ന അമ്മയുടെ കഥാപാത്രമാണ് സസ്‌നേഹത്തില്‍ രേഖയുടേത്. അതുകൊണ്ടുതന്നെ ഇന്ദിരാമ്മയുടെ സാമി ഡാന്‍സും മറ്റും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

വീഡിയോ കാണാം

PREV
click me!

Recommended Stories

എന്റെ ശക്തി എന്റെ പിള്ളേര്‍, അഞ്ച് പൈസ ഞാൻ വീട്ടിൽ കൊടുക്കുന്നില്ല, എല്ലാം അവരാണ് നോക്കുന്നത്: കൃഷ്ണകുമാര്‍
'രൺബീറിന് വേണ്ടി ഞാനെന്റെ കരിയർ നശിപ്പിച്ചു..'; അന്ന് കണ്ടത് പൊട്ടിക്കരയുന്ന കത്രീനയെ; വെളിപ്പെടുത്തി മാധ്യമ പ്രവർത്തക