'നിങ്ങൾക്ക് ഇതിനെ ഭ്രാന്തെന്ന് വിളിക്കാം, എനിക്കിത് പ്രണയവും'; ചിത്രം പങ്കുവച്ച് മൃദുല വിജയ്

Published : Sep 30, 2021, 09:20 AM IST
'നിങ്ങൾക്ക് ഇതിനെ ഭ്രാന്തെന്ന് വിളിക്കാം, എനിക്കിത് പ്രണയവും'; ചിത്രം പങ്കുവച്ച് മൃദുല വിജയ്

Synopsis

നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയുംമറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്.

ലയാളികൾക്ക് ഏറെ പ്രയങ്കരരായ താരങ്ങളാണ് മൃദുലയും (mridula vijay) യുവയും(Yuva Krishna). നിരവധി ടെലിവിഷൻ(television) പരമ്പരകളിലൂടെയും(serial) മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ച വിശേഷമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരു 'മൃദ്വ'യായത്. 

യുവയ്ക്കൊപ്പമുള്ള ഓരോ മുഹൂർത്തവും പ്രേക്ഷകരുമായി സോഷ്യൽ മീഡിയ വഴി മൃദുല പങ്കുവയ്ക്കാറുണ്ട്. ഒപ്പം തന്നെ യുവയും വിശേഷങ്ങൾ പറഞ്ഞെത്താറുണ്ട്. വിവാഹ ശേഷമുള്ള ചിത്രങ്ങളും യാത്രകളും എല്ലാം താരം ആരാധകരുമായി പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മൃദുല. യുവയ്ക്കൊപ്പം ചേർന്ന് നിൽക്കുന്ന ചിത്രത്തിനൊപ്പം താരം കുറിച്ച വാക്കുകളാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. 'നിങ്ങൾക്ക് ഇതിനെ ഭ്രാന്ത് എന്ന് വിളിക്കാം, പക്ഷെ ഞാൻ ഇതിനെ പ്രണയം എന്ന് വിളിക്കും'- എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

കൊവിഡ് വില്ലനായപ്പോൾ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ മെയിലായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതിരായത്. വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷത്തോളം കഴിഞ്ഞായിരുന്നു വിവാഹം. വിവാഹ നിശ്ചയം മുതൽ മിനിസ്ക്രീൻ താരങ്ങൾ ഒന്നാകുന്നതിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ.

അതേസമയം വിവാഹ ദിവസത്തെ അപൂർവ്വ നിമിഷങ്ങൾ ചേർത്തുള്ള വീഡിയോ ശ്രദ്ധ നേടിയിരുന്നു. പ്രത്യേകം തയ്യാറാക്കിയ കസവു സാരിയുടുത്തായിരുന്നു മൃദുലയുടെ വിവാഹം. ഗോൾഡ് കസവ് സാരിയും കസ്റ്റമൈസ്ഡ് ബ്ലൌസിൽ ഇരുവരുടെയും പേര് ചേർത്ത് മൃദ്വ എന്ന് നെയ്തെടുത്ത ഡിസൈനും ശ്രദ്ധേയമായിരുന്നു.

PREV
click me!

Recommended Stories

'അവര്‍ക്ക് അമ്മയുമായി തെറ്റുന്നത് കാണണം, ഞാനും കൂടി അച്ഛന്റെ പേര് കളഞ്ഞേനെ': രോഷത്തോടെ കിച്ചു
'മോളേ..കിച്ചു ഇറക്കി വിട്ടോ'? ചേച്ചി പൊട്ടിക്കരഞ്ഞു; ഒടുവിൽ മകന്റെ പ്രതികരണം വെളിപ്പെടുത്തി രേണു സുധി