'ഈ അമ്മമാർക്കൊപ്പമാണ് എന്‍റെ ജന്മദിനാഘോഷം'; വീഡിയോയുമായി സൂര്യ

By Web TeamFirst Published Sep 29, 2021, 8:16 PM IST
Highlights

മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ അമ്മമാർക്കായുള്ള 'സ്നേഹവീട്ടി'ലാണ് ഇത്തവണ സൂര്യ പിറന്നാൾ ആഘോഷിച്ചത്

ബിഗ് ബോസ് സീസൺ മൂന്ന് ആരംഭിച്ചപ്പോള്‍ അധികമാർക്കും പരിചയമില്ലാത്ത മത്സരാർത്ഥിയായിരുന്നു സൂര്യ മേനോൻ. നിരവധി സിനിമകളിലും ചില ടെലിവിഷൻ ഷോകളിലും എല്ലാമായി സൂര്യ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നെങ്കിലും ബിഗ് ബോസ് പ്രവേശമാണ് താരത്തിന് കരിയർ ബ്രേക്ക് നൽകിയത്. നിരവധി ആരാധകരെയാണ് ബിഗ് ബോസ് ഷോയിലൂടെ സൂര്യ നേടിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Soorya J Menon (@skmenon_)

നിരന്തരം വിശേഷങ്ങളുമായി താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഇടയ്ക്കിടെ ഫോട്ടോഷൂട്ടുകളും വീഡിയോകളും ഒക്കെയായി സൂര്യ ശ്രദ്ധ നേടുന്നു. ഇപ്പോഴിതാ വ്യത്യസ്തമായൊരു പിറന്നാൾ ആഘോഷ വിശേഷമാണ് സൂര്യ പങ്കുവച്ചിരിക്കുന്നത്. വിശേഷം പങ്കുവയ്ക്കുന്ന വീഡിയോക്കൊപ്പം  ചെറിയ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

മക്കളാൽ ഉപേക്ഷിക്കപ്പെട്ടവരും നിരാലംബരുമായ അമ്മമാർക്കായുള്ള 'സ്നേഹവീട്ടി'ലാണ് ഇത്തവണ സൂര്യ പിറന്നാൾ ആഘോഷിച്ചത്. ഈ ആഘോഷത്തിന്‍റെ വീഡിയോയും തന്‍റെ യൂട്യൂബ് ചാനലിലൂടെ സൂര്യ പങ്കുവച്ചിട്ടുണ്ട്.

സൂര്യയുടെ കുറിപ്പ്

പിറന്നാൾ ആണ്. ആയുസിൽ നിന്നും ഒരു വർഷം കൂടി കുറഞ്ഞു എന്നതിനേക്കാൾ കുറച്ചു നല്ല കാര്യങ്ങൾ കൂടി ചെയ്യാൻ ദൈവം എനിക്ക് ഒരു ദിവസം തന്നു എന്നു ചിന്തിക്കാൻ ആണ് എനിക്ക് ഇഷ്ടം.എന്‍റെ പിറന്നാൾ കുറെ അമ്മമാരുടെ കൂടെയാണ് ഇത്തവണ ആഘോഷിക്കുന്നത്. മക്കൾക്കു നിവർന്നു നില്കാൻ സ്വന്തം വിയർപ്പൊഴുക്കി ഭക്ഷണം കൊടുത്തു. 

ആ മക്കൾ തന്നെ ആ അമ്മമാരെ വൃദ്ധസദനത്തിൽ ഉപേക്ഷിച്ചു. ആ അമ്മമാരുടെ കണ്ണിൽ ഇപ്പോഴും മക്കൾ തിരിച്ചു വരുമെന്ന പ്രതീക്ഷയുടെ തിളക്കം ഞാൻ കണ്ടു. പ്രിയ അമ്മമാർക്ക് ഒരു നേരത്തെ ഭക്ഷണമോ വസ്ത്രമോ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം സ്നേഹ വീട് 9072244441

ബിഗ് ബോസിനു ശേഷം വീണ്ടും മോഡലിങ് രംഗത്ത് സജീവമാവുകയാണ് സൂര്യ. ഐശ്വര്യ റായിയുടെ ലുക്ക് പരീക്ഷിച്ചുള്ള ചിത്രങ്ങളായിരുന്നു പലപ്പോഴും സൂര്യ പങ്കുവച്ചിരുന്നത്. ഇത്തരത്തിൽ ഐശ്വര്യയെ അനുകരിച്ചുള്ള നിരവധി ഫോട്ടോഷൂട്ടുകൾ പലപ്പോഴും ഹിറ്റാവുകയും ചെയ്തു. നിരവധി ഡാൻസ് റീലുകളും താരം പങ്കുവയ്ക്കാറുണ്ട്. കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും സൂര്യ പ്രഖ്യാപിച്ചിട്ടുണ്ട്.

click me!