'അപേക്ഷിക്കാൻ ഇത്രമാത്രമേ ഉള്ളു'; കൊവിഡ് കാലത്ത് സാധികയുടെ ഓര്‍മ്മപ്പെടുത്തല്‍

By Web TeamFirst Published May 17, 2020, 11:42 PM IST
Highlights

നിരന്തരം ആരാധകരുമായി സാമൂഹിക സുരക്ഷാ കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന സാധിക പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട നടികളില്‍ ഒരാളാണ് സാധിക. ടെലിവിഷനിലൂടെയായിരുന്നു സാധിക കൂടുതലും തിളങ്ങിയത്. നിരവധി സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ഗ്ലാമര്‍ വേഷങ്ങളില്‍ എത്തുന്നതിനും മടികാണിക്കാത്ത താരത്തിന്, ഇതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിയും വന്നു. ഇതിനെല്ലാം താരം ശക്തമായ ഭാഷയില്‍ തന്നെ മറുപടിയും നല്‍കാറുണ്ട്.

ലോകമെമ്പാടും കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സാധിക നിരവധി മുന്‍കരുതല്‍ സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. നിരന്തരം ആരാധകരുമായി ഇത്തരം കാര്യങ്ങള്‍ പങ്കുവയ്ക്കുന്ന താരം പുതിയ മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. കൊവിഡ് കേരളത്തിൽ വീണ്ടും പടരുന്നസാഹചര്യത്തിൽ താങ്കളുടെ ഒരു സുഹൃത്തും അഭ്യുദയകാംഷിയും എന്ന നിലയിൽ എനിക്ക് താങ്കളോട് അപേക്ഷിക്കാൻ ഇത്ര മാത്രമേ ഉള്ളു എന്നു തുടങ്ങിയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സാധിക അക്കമിട്ട് പറയുന്നത്.

കുറിപ്പിങ്ങനെ

കൊറോണ എന്ന മഹാമാരിക്കൊപ്പം സഞ്ചരിക്കാൻ ലോകം ഒരുപോലെ തീരുമാനമെടുത്ത ഈ അവസരത്തിൽ, Covid -19 കേരളത്തിൽ വീണ്ടും പടരുന്ന ഈ സാഹചര്യത്തിൽ താങ്കളുടെ ഒരു സുഹൃത്തും അഭ്യുദേകാംഷിയും എന്ന നിലയിൽ എനിക്ക് താങ്കളോട് അപേക്ഷിക്കാൻ ഇത്ര മാത്രമേ ഉള്ളു.

1)താങ്കളും കുടുംബവും സുരക്ഷിതരായി കഴിയാൻ ശ്രദ്ധിക്കണം

2)അനാവശ്യ യാത്രകളും പൊതുജന സമ്പർക്കങ്ങളും കഴിവതും ഒഴിവാക്കുക

3)അവശ്യ സാഹചര്യങ്ങളിൽ പുറത്തിറങ്ങുമ്പോൾ സാമൂഹിക അകലം പാലിക്കുക.

4) മാസ്കും കയ്യുറകളും മറക്കാതെ ദൈന്യംദിന ജീവിതത്തിൽ ശീലമാക്കുക .

5)കൈകൾ വൃത്തിയായി സോപ്പിട്ടു കഴുകി സൂക്ഷിക്കുക

6)സാനിടൈസെർ, മൌത്ത് വാഷ്, ശീലമാക്കുക

7)ധാരാളം വെള്ളം തിളപ്പിച്ചാറ്റിയോ ചൂടോടു കൂടിയോ കുടിക്കുക

8)വെളുത്തുള്ളി, നാരങ്ങ, ഇഞ്ചി, മഞ്ഞൾ, തേൻ എന്നിവ ജീവിത ശൈലിയുടെ ഭാഗം ആക്കുക.

9)പ്രതിരോധശേഷി കൂട്ടുന്ന ആഹാരം ശീലമാക്കുക

10)പരിസര ശുചിത്വം, വ്യക്തി ശുചിത്വം, ഉറപ്പുവരുത്തുക.

താങ്കളുടെയും താങ്കളുടെ കുടുമ്പത്തിന്റെയും ആരോഗ്യവും സുരക്ഷിതത്വവും താങ്കളെപ്പോലെ എനിക്കും വിലപ്പെട്ടതാണ്.

വീട്ടിൽ കഴിയുക, സുരക്ഷിതരായി കഴിയുക.

കരുതലോടെ, സ്നേഹത്തോടെ
സാധിക

click me!