വ്യത്യസ്‍തമായ ബ്രൈഡൽ ലുക്കിൽ അതീവ സുന്ദരിയായി ശ്രുതി രജനികാന്ത്, വീഡിയോ

Published : Oct 13, 2021, 05:20 PM IST
വ്യത്യസ്‍തമായ ബ്രൈഡൽ ലുക്കിൽ അതീവ സുന്ദരിയായി ശ്രുതി രജനികാന്ത്, വീഡിയോ

Synopsis

നിരന്തരം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരത്തിന്റെ വ്യത്യസ്‍തമായൊരു  വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

പെട്ടെന്നു തന്നെ വലിയ സ്വീകാര്യത ലഭിച്ച പരമ്പരകളിലൊന്നാണ് ചക്കപ്പഴം. ഹാസ്യഭാഷയിൽ  ഒരു കുടുംബ കഥ പറയുന്ന പരമ്പര വളരെ പെട്ടെന്നു തന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കുകയായിരുന്നു.  പരമ്പരയ്ക്കൊപ്പം അതുവരെ പ്രേക്ഷകർ അധികമൊന്നും കണ്ടിട്ടില്ലാത്ത ചില താരങ്ങളും അവരുടെ മനസിലേക്ക് ചേക്കേറി. അവതാരകയായി മാത്രം കണ്ട് പരിചയിച്ച അശ്വതി ശ്രീകാന്ത്, ടിക് ടോക് താരമായ മുഹമ്മദ് റാഫി, സിനിമാ- സീരിയൽ രംഗത്തൊക്കെ നേരത്തെ ഉണ്ടായിരുന്നെങ്കിലും ശ്രുതിയും (Sruthi Rajinikanth) പരമ്പരയിലൂടെ തന്നെയാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.


പൈങ്കിളിയെന്ന കഥാപാത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ ശ്രുതിക്ക് വലിയ ആരാധകരുണ്ട് ഇപ്പോൾ. ഇൻസ്റ്റഗ്രാമിലടക്കം നിരവിധി ആരാധകരാണ് താരത്തെ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളും അവർക്കായി താരം പങ്കുവയ്ക്കാറുണ്ട്. നിരന്തരം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരത്തിന്റെ വ്യത്യസ്‍തമായെരു വീഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 


അനീഷ് ഉപാസനയുടെ സംവിധാനത്തിൽ സ്വയംവര സിൽക്സിന് വേണ്ടി നടത്തിയ ഷൂട്ടാണ് ആരാധകർ എറ്റെടുക്കുന്നത്. 


വ്യത്യസ്‍തമായ വിവാഹ വേഷത്തിലാണ് താരം എത്തുന്നത്. ഇതിനോടകം തന്നെ ആരാധകർ ചിത്രവും വീഡിയോയും ഏറ്റെടുത്തുകഴിഞ്ഞു. ' പ്രണയം വിതറൂ...' എന്നാണ് ശ്രുതി പങ്കുവച്ച പോസ്റ്റിന് നൽകിയിരിക്കുന്ന കുറിപ്പ്.
 

PREV
click me!

Recommended Stories

​​'വണ്ണം കുറഞ്ഞപ്പോൾ ഷു​ഗറാണോ, എയ്ഡ്സാണോന്ന് ചോദിച്ചവരുണ്ട്'; തുറന്നുപറഞ്ഞ് 'നൂലുണ്ട' എന്ന വിജീഷ്
മോശം ഭൂതകാലത്തിൽ നിന്നെന്നെ മോചിപ്പിച്ചവൾ; റീബയെ നെഞ്ചോട് ചേർത്ത് ആർ ജെ അമൻ