
ടെലിവിഷൻ സിരീയലുകളിലൂടെ ഇന്റസ്ട്രിയിൽ എത്തിയ ആളാണ് സ്വാസിക. പിന്നീട് ബിഗ് സ്ക്രീനിൽ എത്തിയ സ്വാസിക നിരവധി ക്യാരക്ടർ റോളുകൾ ചെയ്ത് കയ്യടി നേടി. മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും സജീവമായ സ്വാസിക അവർക്കും ഏറെ പ്രിയങ്കരിയാണ്. വിവാഹ സമയത്ത് ഭർത്താവിന്റെ കാലിൽ തൊട്ടുതൊഴുന്നത് അടക്കമുള്ള കാര്യങ്ങൾ സ്വാസിക പറഞ്ഞത് നിരവധി ട്രോളുകൾക്ക് വഴിവച്ചിരുന്നു. തമിഴിലും ഭർത്താവിനെ കുറിച്ചുള്ള കാര്യങ്ങൾ സ്വാസിക പറഞ്ഞത് ശ്രദ്ധനേടുകയാണ്.
സ്വാസികയുടെ വാക്കുകൾ ഇങ്ങനെ
മലയാളം ഇന്‍റര്‍വ്യൂകളിലെല്ലാം ഇക്കാര്യം പറഞ്ഞ് ഞാന്‍ ട്രോളുകള്‍ വാങ്ങിച്ചിട്ടുണ്ട്. തമിഴില്‍ ഇതുവരെ വന്നിട്ടില്ല. അക്കാര്യം പറഞ്ഞ് ഇവിടെന്നും ഞാന്‍ ട്രോള്‍ വാങ്ങാം. ഞാന്‍ വീട്ടില്‍ ഉണ്ടെങ്കില്‍, ഞാന്‍ പാചകം ചെയ്ത്, ഭര്‍ത്താവിന് കൊടുത്ത്, ആ പാത്രമെല്ലാം കഴുകി വച്ച്, ശേഷം കഴിക്കുന്നതെല്ലാം എനിക്ക് ഇഷ്ടമാണ്. ഞാന്‍ എന്തോ ഒരു വലിയ കാര്യം ചെയ്യുന്നു എന്നതൊന്നും അല്ല. അങ്ങനെ എല്ലാം ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്. എനിക്ക് ബാങ്കില്‍ ബാലന്‍സ് എല്ലാം ഉണ്ട്. പക്ഷേ.. എന്‍റെ ഫോണ്‍ ബില്‍ അടക്കണമെന്ന് ഭർത്താവിനോട് പറഞ്ഞിട്ടുണ്ട്. എനിക്ക് കാശ് വേണമെങ്കില്‍ ചോദിക്കും അയക്കണമെന്ന് പറയും. എന്‍റേല്‍ കാശ് ഉണ്ടെങ്കിലും അയക്കാൻ പറയാറുണ്ട്. ചിലപ്പോള്‍ ഇതൊക്കെ എന്‍റെ ഫാന്‍റസി ആയിരിക്കാം. അതൊക്കെ എനിക്ക് ഇഷ്ടമാണ്. ഞാന്‍ ചെയ്യുമ്പോലെ എല്ലാവരും ജീവിതത്തില്‍ ചെയ്യണമെന്ന് ഞാന്‍ ഒരിക്കലും പറയില്ല. അതിന്‍റെ ആവശ്യവുമില്ല. പക്ഷേ അങ്ങനെ ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്. അതിന് കാരണമൊന്നും എനിക്ക് അറിയില്ല. പക്ഷേ ഇഷ്ടമാണ്.
ഈ ജെൻസി ടേം. അവരുടെ റിലേഷൻഷിപ്പിലെ സിറ്റുവേഷൻഷിപ്പ് എന്താണെന്നൊന്നും എനിക്കറിയില്ല. അതേകുറിച്ച് ആലോചിക്കാറും ഇല്ല. എന്റെ കരിയർ എങ്ങനെ ആണോ ഞാൻ മുന്നോട്ട് കൊണ്ടുപോകുന്നത് അതുപോലെ സൂക്ഷിച്ചാണം കുടുംബ ജീവിതവും മുന്നോട്ട് കൊണ്ടുപോകുന്നത്. 9 വയസിൽ സമ്പാദിക്കാൻ തുടങ്ങിയ ആളാണ്. എല്ലാം എനിക്ക് വേണ്ടി ഞാൻ തന്നെയാണ് ചെയ്തതും. ഇപ്പോഴത് ബോറടിച്ചു. എനിക്ക് എന്തെങ്കിലും വേണമെങ്കിൽ ഭർത്താവിനോട് പറയും. ഭർത്താവിനെ ഡിപ്പൻഡ് ചെയ്തിരിക്കുന്നത് എനിക്ക് സന്തോഷമാണ്. ആ ഫാന്റസി ഞാൻ എൻജോയ് ചെയ്യുന്നുണ്ട്.
ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയത്. ഇതിനെ ട്രോളാനൊന്നും ഒന്നുമില്ലല്ലോ എന്നും നിരവധി സ്ത്രീകൾക്ക് ഇതൊക്കെ ഇഷ്ടമാണെന്നും ആണ് തമിഴ്നാട്ടുകാർ പറയുന്നത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട മലയാളികൾ ഇക്കാര്യങ്ങളല്ല, മലയാളം ഇന്റർവ്യൂവിൽ പറഞ്ഞതെന്നായിരുന്നു കമന്റ് ഇട്ടത്. 'മലയാളത്തിൽ അവരിങ്ങനെ ഒന്നുമല്ല പറഞ്ഞത്. അത് കൊണ്ടാണ് അവരെ എല്ലാവരും ട്രോളിയത്. അതറിയാവുന്നത് കൊണ്ട് ഇപ്പോൾ തിരക്കഥ മാറ്റി ഇങ്ങനെ പറയുന്നു, ഇങ്ങനെ അല്ലല്ലോ അന്ന് പറഞ്ഞത്', എന്നിങ്ങനെ പോകുന്നു മലയാളികളുടെ കമന്റുകൾ.